ഡോ.ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ ജന്മശതാബ്ദി ആഘോഷം


നിരണം ഭദ്രാസനത്തെ 36 വര്‍ഷക്കാലം അനുഗ്രഹകരമായി നയിച്ച ദൈവസ്‌നേഹിയായ, മലങ്കര സഭാരത്‌നം അഭി.ഡോ.ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ ജന്മശതാബ്ദി ആഘോഷം 2018 ഡിസംബര്‍ 9ന് . തിരുവല്ല ബഥനി അരമന ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 2ന് ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും. പ്രമുഖ സാമൂഹ്യ-സാംസ്‌കാരിക ചിന്തകന്‍
ശ്രീ.സുനില്‍ പി. ഇളയിടം പ്രഭാഷണം നടത്തും. ജന്മശതാബ്ദി സമ്മേളന ഉദ്ഘാടനവും ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപനവും പരിശുദ്ധ കാതോലിക്കാ ബാവ നിര്‍വഹിക്കും. അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിക്കും. തിരുവല്ല ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ്, അഭി.ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ്, മാത്യൂ ടി. തോമസ് എം.എല്‍.എ., അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, നഗരസഭാ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍ എന്നിവര്‍ പങ്കെടുക്കും.

Comments

comments

Share This Post

Post Comment