സ്‌നേഹസ്പര്‍ശം അവാര്‍ഡ് സമര്പ്പണം 15ന്


പരുമല സെന്റ് ഗ്രീഗോറിയോസ് മെഡിക്കല്‍ മിഷന്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ സ്‌നേഹസ്പര്‍ശം അവാര്‍ഡ് പ്രമുഖ വ്യവസായിയും സാമുഹ്യപ്രവര്‍ത്തകനുമായ പത്മശ്രീ.  ഡോ.എം.എ.യൂസ്ഫ് അലിക്ക്. 15ന് പരുമല ആശുപത്രിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍വെച്ച് പരിശുദ്ധ കാതോലിക്കാ ബാവ അവാര്‍ഡ് സമ്മാനിക്കും. ക്യാന്‍സര്‍ ചികിത്സാ സഹായപദ്ധതിയായ സ്‌നേഹസ്പര്‍ശത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയ പത്മശ്രീ. ഡോ. കെ.എസ്. ചിത്രയുടെ മകള് നന്ദനയുടെ ഓര്മ്മയ്ക്കായി ആരംഭിക്കുന്ന കീമോ തെറാപ്പി വാര്‍ഡിന്റെ സമര്‍പ്പണ ചടങ്ങും ഇതോടൊപ്പം നടക്കും. സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ആശുപത്രി സി.ഇ.ഒ. ഫാ.എം.സി.പൗലോസ് അറിയിച്ചു. പരിശുദ്ധ കാതോലിക്കാ ബാവായുടെ സപ്തതി പ്രോജക്ടാണ് സ്‌നേഹസ്പര്‍ശം പദ്ധതി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ക്യാന്‍സര്‍ രോഗികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നത് ബൃഹദ് പദ്ധതിയാണ് ഇത്. ഇതിനോടകം 2 കോടിയിലധികം രൂപയുടെ സഹായങ്ങള്‍ ഈ പദ്ധതിയിലൂടെ നല്‍കികഴിഞ്ഞു. More Photos

Comments

comments

Share This Post

Post Comment