പരിശുദ്ധ ഗീവര്‍ഗീസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ 90-ാമത് ഓര്‍മ്മപ്പെരുന്നാള്‍


വാകത്താനം വള്ളിക്കാട്ട് ദയറായില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസ്സേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ 90-ാമത് ഓര്‍മ്മപ്പെരുന്നാള്‍ 2018 ഡിസംബര്‍ 9 മുതല്‍ 17 വരെ വിവിധ പരിപാടികളോടെ ആചരിക്കുന്നു. പരിശുദ്ധ കാതോലിക്കാ ബാവ പെരുനാളിന് പ്രധാന കാര്‍മികത്വം വഹിക്കും. 9ന് രാവിലെ പെരുനാള്‍ കൊടിയേറ്റ്, 10ന് ഉച്ചതിരിഞ്ഞ് 3ന് പേട്രണ്‍സ് ഡേ ആഘോഷം വാകത്താനം ജറുസലേം മൗണ്ട് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍വെച്ച് നടക്കും. 14ന് രാവിലെ 10ന് പ്രാര്‍ത്ഥനായോഗം ഏകദിന ധ്യാനം ഫാ.പി.എ.ഫിലിപ്പ് നയിക്കും. 15ന് രാവിലെ 10ന് മര്‍ത്തമറിയം സമാജം ഏകദിന ധ്യാനം ഫാ.ഡോ.റെജി മാത്യൂസ് നയിക്കും. 16ന് വൈകിട്ട് 6ന് തീര്‍ത്ഥാടക സംഗമം, 6.30ന് സന്ധ്യാനമസ്‌കാരം -പരിശുദ്ധ കാതോലിക്കാബാവായുടെ പ്രധാന കാര്‍മികത്വത്തില്‍. 7.15-ന് ദയറാ സ്ഥാപന ശതോത്തര രജതജൂബിലിയുടെയും പരിശുദ്ധ ഗീവര്‍ഗീസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ ചരമനവതിയുടെയും ഉദ്ഘാടനം. അഡ്വ.ബിജു ഉമ്മന്‍ ആശംസകള്‍ അര്‍പ്പിക്കും. തുടര്‍ന്ന് മലങ്കര സഭാ ഗുരുരത്‌നം ഫാ.ഡോ.റ്റി.ജെ.ജോഷ്വാ അനുസ്മരണ പ്രസംഗം നടത്തും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, ശ്ലൈഹിക വാഴ് വ്, സ്‌നേഹവിരുന്ന്. 17ന് രാവിലെ 8ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവ മുഖ്യ കാര്‍മികത്വം വഹിക്കും. 9.30ന് അനുസ്മരണപ്രസംഗം, അവാര്‍ഡ് ദാനം, 9.45-ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, നേര്‍ച്ചവിളമ്പ്, 3 ന് ആഘോഷപൂര്‍വ്വമായ പ്രദക്ഷിണം വാകത്താനം ജറുസലേം സെന്‌റ് മേരീസ് പള്ളിയുടെ കുരിശടിയിലേക്ക്. തുടര്‍ന്ന് ആശീര്‍വാദത്തോടെ പെരുനാളിന് കൊടിയിറങ്ങുമെന്ന് വിസിറ്റര്‍ ബിഷപ്പ് അഭി.ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത അറിയിച്ചു. വന്ദ്യ ബര്‍ശ്ലീബി റമ്പാന്‍ (ദയറാ മാനേജര്‍) ഫാ.ജയ് സഖറിയ (ജന.കണ്‍വീനര്‍) മോനിച്ചന്‍ തലക്കുളം (പെരുനാള്‍ കണ്‍വീനര്‍) എന്നിവര്‍ പെരുനാള്‍ ചുമതലകള്‍ക്ക് നേതൃത്വം നല്‍കും.

Comments

comments

Share This Post

Post Comment