എന്‍ക്രിസ്‌റ്റോസ് 2019


മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മദ്രാസ് ഭദ്രാസനത്തിനു കീഴിലുള്ള ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, മലേഷ്യ, ന്യൂസിലണ്ട് എന്നീ രാജ്യങ്ങളിലെ സഭാമക്കളുടെ മഹാസംഗമം ‘ENCHRISTOS 2019’ ജനുവരി 17 മുതല്‍ 19 വരെയുള്ള തീയതികളില്‍ മെല്‍ബണില്‍ (Lady Northcote Recreation camp, Glenmore Road, Rowsley, Melbourne) വച്ച് നടത്തപ്പെടും. ‘ENCHRISTOS’ എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം ‘ക്രിസ്തുവില്‍ (IN CHRIST)’ എന്നതാണ്. ഇദംപ്രഥമമായി നടക്കുവാന്‍ പോകുന്ന ഏഷ്യ-പസഫിക് റീജിയന്‍ ഫാമിലി കോണ്‍ഫറന്‍സിനുള്ള പ്രവര്‍ത്തനങ്ങള്‍ മെല്‍ബണില്‍ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് തിരുമേനിയുടെ നേതൃത്വത്തില്‍ ഭംഗിയായി പുരോഗമിക്കുന്നു. ‘നാമെല്ലാവരും ക്രിസ്തുവില്‍ ഒന്ന് (ഗലാത്യര്‍ 3:28)’ എന്നതാണ് മുഖ്യചിന്താവിഷയം. ആരാധന, വേദപുസ്തക പഠനം, ധ്യാനം, ക്ലാസ്, വൈദിക സമ്മേളനം, സണ്‍ഡേ സ്‌കൂള്‍ കലാമേള, യുവജന സംഗമം, വിനോദ പരിപാടികള്‍ എന്നിവ കോണ്‍ഫറന്‍സിന്റെ ഭാഗമായി നടക്കും. കല്‍ക്കട്ട ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ദീവന്നാസ്യോസ് തിരുമേനി മുഖ്യാതിഥി ആയിരിക്കും. നാഗ്പൂര്‍ സെന്റ്. തോമസ് ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി പ്രൊഫസര്‍ റവ.ഫാ.ഫിലിപ് കുരുവിളയും മറ്റ് വിശിഷ്ട വ്യക്തികളും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. ജനറല്‍ കണ്‍വീനര്‍ റവ.ഫാ.സജു ഉണ്ണൂണ്ണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഫറന്‍സ് കമ്മിറ്റിയില്‍ ഓസ്‌ട്രേലിയയിലെ എല്ലാ വൈദീകരും ഇടവക പ്രതിനിധികളും ചേര്‍ന്ന് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *