സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രന്‍സ് ക്വിക് ഓഫ്


ചിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെയും, സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ പത്താമത് വാര്‍ഷിക ആഘോഷങ്ങളുടെയും ക്വിക് ഓഫ് ഡിസംബര്‍ 9 ഞായറാഴ്ച വിശുദ്ധ കുര്‍ബാനക്ക് ശേഷം ഭദ്രാസനങ്ങളിലെ എല്ലാ ദേവാലയങ്ങളിലും നടക്കും. ഭദ്രാസന തല ക്വിക് ഓഫ് ഡിസംബര്‍ 8 ശനിയാഴ്ച ലോസ് ഏഞ്ചല്‍സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത നിര്‍വഹിക്കും. 2019 ജൂലൈ 17 മുതല്‍ 20 വരെ ഷിക്കാഗോ ഹില്‍ട്ടണ്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് കോണ്‍ഫറന്‍സ് അരങ്ങേറുക. (Hilton Chicago Oakbrook Suites, 10 Drury Lane, Oakbrook Terrace, IL 60181.) ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ സജീവമായ നേതൃത്വത്തിലും ചിക്കാഗോയിലുള്ള ഇടവകകളുടെ സഹകരണത്തിലും, ഭദ്രാസന കൗണ്‍സിലിന്റെയും ആധ്യാത്മീക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിലും വിവിധ കമ്മറ്റികള്‍  പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം അറിയിച്ചു. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത കൂടിയായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ഉത്ഘാടനം നിര്‍വഹിക്കും. മൂന്ന് വര്‍ഷം കൂടുമ്പോള്‍ മാത്രമാണ് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ എല്ലാ ഇടവകകളില്‍ നിന്നും പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഇപ്രകാരമുള്ള അതിവിപുലമായ കോണ്‍ഫ്രന്‍സ് നടത്തുന്നത്. ഏരിയ/ റീജിയണല്‍ തല കോണ്‍ഫ്രന്‍സുകള്‍ ഇതിനോടകം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി പൂര്‍ത്തീകരിച്ചു കഴിഞ്ഞു. മുന്നൂറില്‍പ്പരം വരുന്ന യുവതീ-യുവാക്കള്‍ ഉള്‍പ്പെടെ ആയിരത്തില്‍പ്പരം വിശ്വാസികള്‍ പങ്കെടുക്കുന്ന സമഗ്രമായ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനുള്ള ഒരുക്കങ്ങളാണ് ആരംഭിച്ചിട്ടുള്ളത്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *