സ്ലീബാദാസസമൂഹം 95 മത് വാര്‍ഷീക മേഖലാ സമ്മേളനങ്ങള്‍ക്ക് തുടക്കമാകുന്നു.


മലങ്കര സഭയുടെ ആദ്യ മിഷന്‍ പ്രസ്ഥാനമായ സ്ലീബാദാസ സമൂഹത്തിന്റെ 95-ാ മത് വാര്‍ഷീക മേഖലാ സമ്മേളനങ്ങള്‍ക്ക് നാളെ (08.12. 2018 ) തുടക്കമാകും . സ്ലീബാദാസ സമൂഹ സ്ഥാപകന്‍ ഭാഗ്യസ്മരണാര്ഹനായ പത്രോസ് മാര്‍ ഒസ്താത്തിയോസ് തിരുമേനി കബറടങ്ങിയിരിക്കുന്ന കണ്ടനാട് കര്‍മ്മേല്‍ ദയറായില്‍ ആണ് പ്രഥമ സമ്മേളനം . രാവിലെ 10 ന് ആരംഭിക്കുന്ന സമ്മേളനം സമൂഹ അധ്യക്ഷന്‍ അഭി . ഡോ .യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാ ടനം ചെയ്യും . പ്രമുഖ വ്യക്തികള്‍ യോഗത്തില്‍ സംബന്ധിക്കും. ജനറല്‍ സെക്രട്ടറി വെരി . റവ . ശെമവൂന്‍ റമ്പാന്‍ വിഷയാവതരണം നടത്തും . കണ്ടനാട് , മുളംതുരുത്തി , പെരുമ്പള്ളി , മാന്തുരുത്തേല്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും പ്രതിനിധികള്‍ സംബന്ധിക്കും . തുടര്‍ന്ന് കുടുംബഗിഫ്റ്റ് വിതരണം. തുടര്‍ ദിവസങ്ങളില്‍ വെട്ടിക്കല്‍ ദയറാ,കടമറ്റം , വടയാ പറമ്പ് , വടകര , ഊരമന , ആറാട്ടുപുഴ , വാകത്താനം , മൈലം ,തുമ്പമണ്‍ , ഓണക്കൂര്‍ , കുന്നംകുളം എന്നിവിടങ്ങളില്‍ സമ്മേളനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് ഫാ. സോമു പ്രക്കാനം അറിയിച്ചു

Comments

comments

Share This Post

Post Comment