സ്ലീബാദാസസമൂഹം 95 മത് വാര്‍ഷീക മേഖലാ സമ്മേളനങ്ങള്‍ക്ക് തിരി തെളിഞ്ഞു


മലങ്കര സഭയുടെ ആദ്യ മിഷന്‍ പ്രസ്ഥാനമായ സ്ലീബാദാസ സമൂഹത്തിന്റെ 95 മത് വാര്‍ഷീക മേഖലാ സമ്മേളനങ്ങള്‍ക്ക്ഇന്ന് (08.12. 2018 ) തുടക്കമായി . സ്ലീബാദാസ സമൂഹ സ്ഥാപകന്‍ ഭാഗ്യസ്മരണാര്ഹനായ പത്രോസ് മാര്‍ ഒസ്താത്തിയോസ് തിരുമേനി കബറടങ്ങി ഇരിക്കുന്ന കണ്ടനാട് കാര്‍മ്മല്‍ ദയറായില്‍ ആയിരുന്നു പ്രഥമ സമ്മേളനം നടന്നത് .രാവിലെ 11ന് ആരംഭിച്ച സമ്മേളനം സമൂഹ അധ്യക്ഷന്‍ അഭി . ഡോ .യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത ഉത്ഘാ ടനം ചെയ്തു. ദൈവത്തെയും മനുഷ്യനെയും ഒരുപോലെ സ്‌നേഹിച്ച സ്ഥാപക പിതാവ് പത്രോസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിയുടെ ദര്‍ശനം പ്രതിഫലിപ്പിക്കേണ്ടത് നമ്മുടെ അവകാശമാണെന്ന് തിരുമേനി അനുഗ്രഹ സന്ദേശത്തില്‍ പറഞ്ഞു .ജനറല്‍ സെക്രട്ടറി വെരി . റവ . ശെമവൂന്‍ റമ്പാന്‍ ,ഫാ . സോമു പ്രക്കാനം , ശ്രീ സക്കറിയാ മാണി , ശ്രീ കെ കെ ജോര്‍ജ് , ശ്രീ വി കെ വര്ഗീസ് എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു . കണ്ടനാട് , മുളംതുരുത്തി , പെരുമ്പള്ളി , മാന്തുരുത്തേല്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ സംബന്ധിച്ചു . ഉച്ച ഭക്ഷണത്തോടെ സമാപിച്ച യോഗത്തില്‍ സംബന്ധിച്ച എല്ലാ കുടുംബത്തിനും കുടുംബ ഗിഫ്റ്റ് വിതരണം നടത്തി .തുടര്‍ ദിവസങ്ങളില്‍ വെട്ടിക്കല്‍ ദയറാ,കടമറ്റം , വടയാ പറമ്പ് , വടകര , ഊരമന , ആറാട്ടുപുഴ , വാകത്താനം , മൈലം ,തുമ്പമണ്‍ , ഓണക്കൂര്‍ , കുന്നംകുളം തുടങ്ങിയ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച് സമ്മേളനങ്ങള്‍ നടത്തും .

Comments

comments

Share This Post

Post Comment