മാര്‍ ഒസ്താത്തിയോസ് ഉത്തമ ഗുരു : പരിശുദ്ധ കാതോലിക്കാബാവ


തിരുവല്ല : എന്തു ലഭിക്കുമെന്ന് അല്ല എന്തു നല്‍കാന്‍ കഴിയുമെന്ന് ലോകത്തെ പഠിപ്പിച്ച ഗുരുവായിരുന്നു ഡോ.ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് എന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. നിരണം ഭദ്രാസനാധിപനായിരുന്ന ഡോ ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോ സിന്റെ ജന്മശതാബ്ദി ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാവ. സത്യത്തെ സമൂഹത്തിനു മുന്‍പില്‍ അവതരിപ്പിക്കാന്‍ മാര്‍ ഒസ്താത്തിയോസിന്റെ പ്രസംഗങ്ങള്‍ക്കും പ്രവര്‍ത്തികള്‍ക്കും കഴിഞ്ഞു. ഇത് മലങ്കര സഭയ്ക്ക് പുതിയ ദര്‍ശനം ഉള്‍ക്കൊള്ളാന്‍ സഹായകരമായെന്നും ബാവാ പറഞ്ഞു. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു. മാര്‍ ഒസ്താത്തിയോസ് സ്മാരക പ്രഭാഷണം ഡോ. സുനില്‍ പി ഇളയിടം നിര്‍വഹിച്ചു. ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ്, ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ്, മാത്യു ടി തോമസ് എംഎല്‍എ, മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, നഗരസഭ അധ്യക്ഷന്‍ ചെറിയാന്‍ പോളച്ചിറക്കല്‍. ഭദ്രാസന സെക്രട്ടറി ഫാ. അലക്‌സാണ്ടര്‍ എബ്രഹാം, ജോജി എം. എബ്രഹാം, മത്തായി ടി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ശതാബ്ദിയോടനുബന്ധിച്ച് ഉള്ള ജീവകാരുണ്യ പദ്ധതികളായ നിരണം വിശ്രാന്തി ഭവന്‍ പാലിയേറ്റീവ് കെയര്‍ സെന്ററിന്റെയും ചെന്നിത്തല ഗുരുകുലം പകല്‍ വീടിന്റെ പ്രഖ്യാപനവും പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വഹിച്ചു. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ രചിച്ച് എം.ഓ.സി. പ്രസിദ്ധീകരിച്ച ‘മാര്‍ ഒസ്താത്തിയോസ് സ്‌നേഹ സംവേദനം’ എന്ന കൃതി പരിശുദ്ധ കാതോലിക്കാബാവ പ്രകാശനം ചെയ്തു.

Comments

comments

Share This Post

Post Comment