‘സ്നേഹസ്പർശം’ വാർഷികം ഡിസംബർ 15ന്

പരുമല: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ സപ്തതിയുടെ ഭാഗമായി നിർധന ക്യാൻസർ രോഗികളുടെ ചികിത്സാ സഹായത്തിനായി ആരംഭിച്ച സ്നേഹസ്പർശം പദ്ധതിയുടെ വാർഷികം 2018 ഡിസംബർ 15ന് നടക്കും. പരുമല ആശുപത്രിയിൽ വെച്ചു ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടത്തപ്പെടുന്ന പൊതുസമ്മേളനത്തിൽ പരിശുദ്ധ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കുന്നതും ശ്രീ മാത്യു ടി തോമസ് എംഎൽഎ ഉദ്ഘാടനം നിർവ്വഹിക്കുന്നതുമാണ്.

സമ്മേളനത്തെ തുടർന്ന് പത്മശ്രീ ഡോ. കെ. എസ്. ചിത്രയുടെ മകൾ നന്ദനയുടെ പേരിലുള്ള കീമോതെറാപ്പി വാർഡിന്റെ ഉദ്ഘാടനം പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാനുമായ പത്മശ്രീ. എം എ. യൂസഫ് അലി നിർവ്വഹിക്കും. സാമൂഹ്യസേവനരംഗത്ത് ശ്രീ. യൂസഫലി നൽകിയ സമഗ്ര സംഭാവനകളെ പരിഗണിച്ച് സ്നേഹസ്പർശം പുരസ്കാരം പരിശുദ്ധ കാതോലിക്കാബാവാ അദ്ദേഹത്തിന് സമർപ്പിക്കുമെന്ന് നിരണം ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, പരുമല സെമിനാരി മാനേജർ ഫാ. എം.സി. കുര്യാക്കോസ്, പരുമല ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഫാ. എം.സി.പൗലോസ്, ആശുപത്രി മാനേജിംഗ് കമ്മറ്റി അംഗങ്ങളായ യോഹന്നാൻ ഈശോ, മാത്യു ഉമ്മൻ, തോമസ് കെ ജോസഫ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Comments

comments

Share This Post

Post Comment