പള്ളിമണികള്‍’ ഗ്രന്ഥം പ്രകാശനം ചെയ്തു


നിരണം: വന്ദ്യ സഖറിയ പനയ്ക്കാമറ്റം കോറെപ്പിസ്‌കോപ്പ രചിച്ച ‘പള്ളിമണികള്‍’ എന്ന ഗ്രന്ഥം പരി. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ തിരുമനസ്സുകൊണ്ട് ഡിസംബര്‍ 21ന് പ്രകാശനം ചെയ്തു. പരി. മാര്‍ത്തോമാശ്ലീഹായുടെ രക്തസാക്ഷിത്വ പെരുന്നാളില്‍ നിരണം പള്ളിയില്‍ നടന്ന വി. അഞ്ചിന്മേല്‍ കുര്‍ബാനയോട് അനുബന്ധിച്ചാണ് പ്രകാശനം നിര്‍വഹിക്കപ്പെട്ടത്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വിവിധ ആരാധനാഗീതങ്ങളെ അടിസ്ഥാനമാക്കിയും ഭാഗ്യസ്മരണാര്‍ഹനായ പൗലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ പ്രസംഗങ്ങളെയും ബൈബിള്‍ ക്‌ളാസുകളെയും ആധാരമാക്കിയാണ് ഗ്രന്ഥരചന. റവ. ഡോ. റെജി മാത്യു അവതാരിക തയ്യാറാക്കിയിരിക്കുന്നു.

Comments

comments

Share This Post

Post Comment