പരിശുദ്ധ കാതോലിക്കാ ബാവായുടെ ക്രിസ്മസ് ആഘോഷം ദുബായ് ലേബര്‍ ക്യാമ്പില്‍

ദുബായ്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഇക്കൊല്ലത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ ദുബായ് സോണാപ്പൂര്‍ ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ക്കൊപ്പം.

ഡിസംബര്‍ 25 ചൊവ്വാ വൈകിട്ട് ഏഴിന് സോണാപ്പൂര്‍ അരോമ ക്യാമ്പിലാണ് ക്രിസ്മസ് ആഘോഷങ്ങള്‍.

ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നതാണ് പരിശുദ്ധ ബാവാ.

Comments

comments

Share This Post

Post Comment