പരിശുദ്ധ കാതോലിക്കാ ബാവക്ക് സ്വീകരണം നല്‍കി


ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ക്രിസ്മസ് ശുശ്രൂഷകള്‍ക്കും , സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിലും പങ്കെടുക്കാന്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവക്ക് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ വികാരി വികാരി ഫാ. നൈനാന്‍ ഫിലിപ്പ് പനക്കാമറ്റം, സഹ വികാരി ഫാ. സജു തോമസ്, ഷാര്‍ജ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവക വികാരി ഫാ. ജോണ്‍ കെ. ജേക്കബ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം ജോജോ ജേക്കബ് മാത്യു, ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ട്രസ്റ്റീ ചെറിയാന്‍ സി. തോമസ്, സെക്രട്ടറി സാബു വര്‍ഗീസ്, ജോയിന്റ് ട്രസ്റ്റീ ജോസഫ് ഐപ്പ്, ജോയിന്റ് സെക്രട്ടറി ബാബു കുരുവിള, ഡല്‍ഹി ഭദ്രാസന കൗണ്‍സില്‍ അംഗം പോള്‍ ജോര്‍ജ് പൂവത്തേരില്‍ എന്നിവര്‍ സമീപം.

Comments

comments

Share This Post

Post Comment