ദേവലോകം അരമനയില്‍ സംയുക്ത ഓര്‍മപ്പെരുന്നാള്‍


മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 55-ാം ഓര്‍മ്മയും, പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവായുടെ 43-ാം ഓര്‍മ്മയും, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായുടെ 22-ാം ഓര്‍മ്മപ്പെരുന്നാളും സംയുക്തമായി ജനുവരി 2,3 (ബുധന്‍, വ്യാഴം ) തീയതികളില്‍ ആചരിക്കുന്നു. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും സഭയിലെ മെത്രാപ്പോലീത്താമാരും നേതൃത്വം നല്‍കും.

ഡിസംബര്‍ 30 ഞായറാഴ്ച്ച വി. കുര്‍ബ്ബാനയെ തുടര്‍ന്ന് ഡല്‍ഹി ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ദിമത്രയോസ് മെത്രാപ്പോലീത്താ പെരുന്നാള്‍ കൊടിയേറ്റ് നടത്തും. ഡിസം. 31, ജനുവരി 1, 2 തീയതികളില്‍ രാവിലെ 7 മണിക്ക് യഥാക്രമം ഫാ.ഇട്ടി തോമസ് കാട്ടാമ്പാക്കല്‍, അഭി. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഫാ. കുര്യന്‍ തോമസ് കരിപ്പാല്‍ എന്നിവര്‍ വി.കുര്‍ബ്ബാന അര്‍പ്പിക്കും. ഫാ. നോബിന്‍ ഫിലിപ്പ്, പ്രൊഫ.ഡോ. ചെറിയാന്‍ തോമസ് എന്നിവര്‍ പ്രസംഗിക്കും. ജനുവരി 2 ന് 2.30ന് കുറിച്ചി വലിയപളളിയില്‍ നിന്നാരംഭിക്കുന്ന തീര്‍ത്ഥയാത്രയ്ക്ക് 5.30 ന് കോടിമത, പടിഞ്ഞാറേക്കര ഓഫീസ് അങ്കണത്തില്‍ സ്വീകരണം നല്‍കും, 6.25 ന് തീര്‍ത്ഥാടകരോടൊപ്പം മാര്‍ ഏലിയാ കത്തീഡ്രലില്‍ നിന്നും പ്രദക്ഷിണവും നടക്കും. 6.30 ന് സന്ധ്യാനമസ്‌ക്കാരം, ഗാനശുശ്രൂഷ എന്നിവയ്ക്ക് ശേഷം 8 മണിക്ക് സഭാ വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍ പ്രൊഫ. ജേക്കബ് കുര്യന്‍ ഓണാട്ട് അനുസ്മരണ പ്രസംഗം നടത്തും. 3-ാം തീയതി 7 ന് പ്രഭാതനമസ്‌ക്കാരവും 8 ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി.മൂന്നിന്മേല്‍ കുര്‍ബ്ബാനയും, പ്രദക്ഷിണം, ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, കൈമുത്ത്, നേര്‍ച്ചവിളമ്പ് എന്നിവയും നടക്കുമെന്നും ഏവരും പ്രാര്‍ത്ഥനാപൂര്‍വ്വം പെരുന്നാളില്‍ സംബന്ധിക്കണമെന്നും അരമന മാനേജര്‍ ഫാ. എം.കെ. കുര്യന്‍ അറിയിക്കുന്നു.

Comments

comments

Share This Post

Post Comment