ബഹ്റൈന്‍ കത്തീഡ്രല്‍ മെഡിക്കല്‍ ഓക്‌സിലറി ഫോറം രൂപീകൃതമായി.


ബഹ്റൈന്‍: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മാനവ ശാക്തീകരണ വിഭാഗത്തിന് കീഴില്‍ സഭാംഗങ്ങളായ ഡോക്ടര്‍സ്, നഴ്‌സസ്, കൗണ്‍സിലേഴ്സ്, പാരാ മെഡിക്കല്‍ സ്റ്റാഫ്സ് എന്നിവരുടെ കൂട്ടായ്മയായ ഓര്‍ത്തഡോക്‌സ് മെഡിക്കല്‍ ഫോറത്തിന്റെ ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ യൂണിറ്റായ മെഡിക്കല്‍ ഓക്‌സിലറി ഫോറം രൂപീകൃതമായി. പരിശുദ്ധ സഭയുടെ ആതുര സേവന രംഗങ്ങളിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്നതാണ് ഈ ഫോറം.

സഭാഅംഗങ്ങളുടെ ആരോഗ്യ, മാനസീക ബുദ്ധിമുട്ടുകളില്‍ താങ്ങും തണലുമായി പ്രവര്‍ത്തിക്കുക എന്നതാണ് ഈ ഫോറത്തിന്റെ പ്രധാന ഉദ്ദേശം. രോഗികളായവരെ സഹായിക്കുന്നതിനോടൊപ്പം അവര്‍ക്ക് വേണ്ടുന്നതായ സഹായങ്ങളും, നിര്‍ദേശങ്ങളും നല്‍കുക എന്നതും ഈ ഫോറത്തിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. കൂടാതെ ബോധവത്കരണ ക്ളാസ്സുകള്‍, സെമിനാറുകള്‍, ധ്യാനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, കൗണ്‍സിലിംഗ് ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കുന്നതിനും ഈ ഫോറം ലക്ഷ്യമിടുന്നു.

കത്തീഡ്രലിലെ യൂണിറ്റിന്റെ ഉദ്ഘാടനം ഡിസംബര്‍ മാസം ഇരുപത്തി ഒന്നാം തിയതി വെള്ളിയാഴ്ച വി. കുര്‍ബാനക്ക് ശേഷം അഹമ്മദാബാദ് ഭദ്രാസനാധിപനും, സഭയുടെ മാധ്യമ വിഭാഗം ചുമതലക്കാരനുമായ അഭി ഡോ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് തിരുമേനി നിര്‍വഹിക്കുകയുണ്ടായി . കത്തീഡ്രല്‍ വികാരി ഫാ ജോഷ്വാ എബ്രഹാം, സഹ വികാരി ഫാ ഷാജി ചാക്കോ, ഫാ സഖറിയാ, ട്രസ്റ്റീ ശ്രീ ലെനി പി മാത്യു, സെക്രട്ടറി ശ്രീ റോയി സ്‌കറിയ, ഇടവകയില്‍ ഫോറം രൂപീകരിക്കുന്നതിന് ചുക്കാന്‍ പിടിച്ച 2018 ഭരണസമിതി അംഗങ്ങള്‍, മെഡിക്കല്‍ ഫോറം കോഓര്‍ഡിനേറ്റര്‍ ശ്രീ അജി ചാക്കോ പാറയില്‍, അസി. കോഓര്‍ഡിനേറ്റര്‍ ശ്രീമതി അമ്മിണി ജോയ് എന്നിവര്‍ സന്നിഹിതരായിരുന്നു. ഒട്ടനവധി അംഗങ്ങള്‍ പ്രസ്തുത ചടങ്ങില്‍ പങ്കെടുത്തു.

Comments

comments

Share This Post

Post Comment