പരി. പിതാക്കന്മാരുടെ ഓര്‍മപ്പെരുന്നാള്‍ ദേവലോകം അരമനയില്‍

 

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ, പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവാ, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവാ എന്നിവരുടെ ഓര്‍മപ്പെരുന്നാളിനു തുടക്കമായി. ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രയോസ് കൊടിയേറ്റി. വൈകിട്ട് 6.30നു പ്രസംഗം ഫാ.നോബിന്‍ ഫിലിപ്പ്. നാളെ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, രണ്ടിന് ഫാ. കുര്യന്‍ തോമസ് കരിപ്പാല്‍ എന്നിവര്‍ കുര്‍ബാന അര്‍പ്പിക്കും. ജനുവരി 2 ന് 2.30ന് കുറിച്ചി വലിയപളളിയില്‍ നിന്നാരംഭിക്കുന്ന തീര്‍ഥയാത്രയ്ക്ക് 5.30 ന് കോടിമത, പടിഞ്ഞാറേക്കര ഓഫിസ് അങ്കണത്തില്‍ സ്വീകരണം നല്‍കും, 6.25 ന് തീര്‍ഥാടകരോടൊപ്പം മാര്‍ ഏലിയാ കത്തീഡ്രലില്‍ നിന്നു പ്രദക്ഷിണവും നടക്കും. 6.30 ന് സന്ധ്യാനമസ്‌ക്കാരം, ഗാനശുശ്രൂഷ എന്നിവയ്ക്ക് ശേഷം 8 മണിക്ക് സഭാ വര്‍ക്കിംഗ് കമ്മിറ്റി അംഗം പ്രഫ. ജേക്കബ് കുര്യന്‍ ഓണാട്ട് അനുസ്മരണ പ്രസംഗം നടത്തും.
3നു രാവിലെ 8നു പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാനയും തുടര്‍ന്നു പ്രദക്ഷിണവും നേര്‍ച്ചവിളമ്പും നടക്കുമെന്ന് അരമന മാനേജര്‍ ഫാ. എം.കെ. കുര്യന്‍ അറിയിച്ചു.

Comments

comments

Share This Post

Post Comment