പുതുവത്സരമേ സ്വാഗതം


പുതുവത്സരത്തിന്‍ ധന്യമാം വേളയില്‍

പദമൂന്നി നില്‍ക്കവേ

രണ്ടായിരവും പതിനെട്ടും വിട ചൊല്ലവേ

ഒരു നിമിഷം, കഴിഞ്ഞ കാലത്തിന്‍

സ്മരണകള്‍ അയവിറക്കവേ

നല്ലതും തീയതുമൊന്നുപോലെന്‍

ചുറ്റമ്പലത്തിന്‍ പടികടന്നെത്തുന്നു….

എതാണെന്റെ വഴിയെന്നു ശങ്കിച്ചു നില്‍ക്കവേ

അമ്മയെ ഓര്‍ത്തുപോയ് ഞാനൊരു നിമിഷം

നന്മയെ സ്വാംശീകരിച്ചും

തിന്മക്കു വിട ചൊല്ലി പാഠമുള്‍ക്കൊണ്ടും

നല്ല കാലത്തിന്‍ നന്ദിയായി

ജഗദീശ്വരന് സ്തുതിയോതിയും

രണ്ടായിരവും പത്തൊന്‍പതും നന്മ തന്‍

കാലമായി നമ്മെത്തഴുകിയുണര്‍ത്തിടട്ടെ.

രചന: സുനില്‍ കെ.ബേബി മാത്തൂര്‍

Comments

comments

Share This Post

Post Comment