മൂലവട്ടം പള്ളി – പതാകാ പ്രയാണം ആരഭിച്ചു.


മൂലവട്ടം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ കൂദാശയോടനുബന്ധിച്ചുള്ള പതാകാപ്രയാണം പരുമലയില്‍ നിന്ന് ആരംഭിച്ചു. പരിശുദ്ധ പരുമല തിരുമേനിയുടെ പുണ്യംപകരുന്ന വിശുദ്ധ കബറിടത്തില്‍ വെച്ച് ആശീരര്‍വദിച്ച പതാക സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, ഇടവക വികാരി ഫാ.മാത്യു ഫിലിപ്പ് എള്ളാലയിലിന് നല്‍കി. പരുമല സെമിനാരി, ഞാലിയാകുഴി ദയറ, പുതുപ്പള്ളി, പാമ്പാടി ദയറ, പഴയ സെമിനാരി, ദേവലോകം അരമന എന്നിവിടങ്ങളില്‍ പ്രാര്‍ത്ഥന നടത്തി പതാകാ പ്രയാണം തിരികെ ദേവാലയത്തില്‍ എത്തിച്ചേരും. 2019 ജനുവരി 11, 12 തീയതികളില്‍ മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ പ്രധാന കാര്‍മികത്വത്തിലാണ് വിശുദ്ധ കുദാശാ കര്‍മ്മം നടത്തപ്പെടുന്നത്. അഭി.ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ്, അഭി.ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ്, അഭി.ഡോ.യാക്കോബ് മാര്‍ ഐറേനിയസ്, അഭി.ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് എന്നീ മെത്രാപ്പോലീത്തമാര്‍ സഹകാര്‍മികരായിരിക്കും.

Comments

comments

Share This Post

Post Comment