പകല്‍വീടിന് അടിസ്ഥാനശിലയിട്ടു 


നിരണം ഭദ്രാസന മെത്രാപ്പോലീത്താ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് തിരുമേനി 64-ാം ജന്മദിനം ആഘോഷിച്ചത് തന്റെ നേതൃത്വത്തില്‍ ചെന്നിത്തലയില്‍ ആരംഭിക്കുന്ന പകല്‍വീടിന് അടിസ്ഥാനശില പാകിക്കൊണ്ട്. പകല്‍സമയങ്ങളില്‍ വീടിന്റെ ഏകാന്തതയില്‍ പാര്‍ക്കേണ്ടിവരുന്ന വയോജനങ്ങളെ, സ്‌നേഹിക്കുന്ന മനസ്സുകളോടൊപ്പം ചേര്‍ത്തുനിര്‍ത്തുന്ന ഇടമാണ് പകല്‍വീട്. പുണ്യശ്ലോകനായ ഡോ.ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിയുടെ കാരുണ്യവഴിയിലൂടെതന്നെ സഞ്ചരിക്കുവാനിഷ്ടപ്പെടുന്ന പ്രിയശിഷ്യനായ ക്രിസോസ്റ്റമോസ് തിരുമേനിയുടെ ദര്‍ശനത്തിന്റെ ഫലമാണ് ഈ പദ്ധതിയും. ആറുമാസത്തിനകം പണികള്‍ പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് അഭി.തിരുമേനിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ അഭി.തിരുമേനി ജന്മദിന മധുരം പങ്കുവെയ്ക്കുകയും ചെയ്തു.

Comments

comments

Share This Post

Post Comment