സ്‌നേഹസമ്മാനമായി പുതിയഭവനം

ഹോസ്ഖാസ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ യുവജനപ്രസ്ത്ഥാനത്തിന്റെ പുതുവത്സരസമ്മാനം മുണ്ടക്കയത്തുള്ള ഒരു നിര്‍ദ്ധന കുടുംബത്തിന് ഭവനം നിര്‍മിച്ചു നല്‍കി. സ്‌നേഹദീപ്തി പദ്ധതിയുടെ ഭാഗമായി പൊളിഞ്ഞു വീഴാറായ ഭവനത്തില്‍ നിന്ന് കെട്ടുറപ്പുള്ള പുതിയ ഭവനം 2019 ജനുവരി 2ന് പൂര്ത്തീകരിച്ച് കത്തീഡ്രല്‍ വികാരി ഫാ. അജു ഏബ്രഹാം താക്കോല്ദാനം നിര്‍വഹിച്ചു. മുണ്ടക്കയം പൈങ്ങണ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ വികാരി ഫാ കുര്യാക്കോസ് മാണി, വന്ദ്യ റ്റി. ജോര്‍ജ് കോര്‍എപ്പിസ്‌കോപ്പ, ഡല്‍ഹി യുവജനപ്രസ്ഥനം സെക്രട്ടറി അഡ്വ. റോബിന്‍ രാജു, കത്തീഡ്രല്‍ യൂണിറ്റ് സെക്രട്ടറി ശ്രീ. ലിജു വര്ഗീസ് എന്നിവര്‍ പ്രസംഗിച്ചു. 2018 സെപ്റ്റംബര്‍ 30 ന് ആരംഭിച്ച നിര്‍മാണം എട്ടു ലക്ഷം രൂപ ചിലവഴിച്ച മൂന്ന് മാസത്തിനുള്ളില്‍ കുടുംബത്തിന് കൈമാറി.

Comments

comments

Share This Post

Post Comment