പരിശുദ്ധ പിതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍ ജനുവരി 20 മുതല്‍ 26 വരെ


വിശുദ്ധിയുടെ നറുമണം വിതറി തലമുറകള്‍ക്ക് കണ്ണാടിയായി തീര്‍ന്ന ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാര്‍ ഏലിയാ ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ 6-ാം കാതോലിക്കായും മലങ്കരയുടെ സുര്യതേജസ്സുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവാ തിരുമനസ്സിന്റെ 13-ാം ഓര്‍മ്മപ്പെരുന്നാള്‍ 2019 ജനുവരി 20 (ഞായര്‍) മുതല്‍ 26 (ശനി) വരെയുള്ള തീയതികളില്‍ ഭക്തിനിര്‍ഭരമായി കൊണ്ടാടുവാന്‍ ദൈവത്തില്‍ ശരണപ്പെടുന്നു സന്യാസി ജീവിതത്തിന്റെ ഔന്നത്യത്തിലൂടെ അനേകരെ ദൈവസ്‌നേഹത്തിലേക്ക് മന്ദസ്മിതത്തോടെ ആകര്‍ഷിച്ച് പ്രാര്‍ത്ഥന നോമ്പ് ഉപവാസങ്ങളാല്‍ ദൈവീകതയുടെ ശോഭയില്‍ 14 വര്‍ഷം പൗരസ്ത്യ കാതോലിക്കയായി പരി. സഭയെ നയിച്ച എയ്ഞ്ചല്‍ ബാവ എന്ന വിശ്വാസികള്‍ ആദരപൂര്‍വ്വം വിളിക്കുന്ന പരി. മാത്യൂസ് ദ്വിതീയന്‍ ബാവായുടെ കബറിടം സഭയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നും നാനാജാതി മതസ്ഥര്‍ക്ക് ഒരു അഭയസ്ഥാനവുമാണ്.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയും സഭയിലെ എല്ലാ പിതാക്കന്മാരും നേതൃത്വം നല്‍കുന്ന ഓര്‍മ്മപ്പെരുന്നാള്‍ ശുശ്രൂഷകളില്‍ പ്രാര്‍ത്ഥനയോടും നേര്‍ച്ച കാഴ്ചകളോടും കൂടി വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരെയും ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നു

Comments

comments

Share This Post

Post Comment