മാര്‍ ആബോയുടെ ഓര്‍മ്മപെരുന്നാള്

പരിശുദ്ധനായ മാര്‍ ആബോയുടെ ഓര്‍മ്മപ്പെരുന്നാളും കണ്‍വന്‍ഷനും 2019 ജനുവരി 30 മുതല്‍ ഫെബ്രുവരി 8 വരെ തീയതികളില്‍  തേവലക്കര മര്‍ത്തമറിയം ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയില് നടക്കും. അഭി. സഖറിയാ മാര്‍ അന്തോനിയോസ് മെത്രാപ്പോലീത്ത,അഭി. അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, അഭി. യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്ത എന്നിവര്‍ നേതൃത്വം നല്കും.

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കൊല്ലം ഭദ്രാസനത്തിലെ പുരാതനവും ചരിത്രപ്രാധാന്യമുള്ള പുണ്യസങ്കേതമാണ് തേവലക്കര മര്‍ത്തമറിയം മാര്‍ ആബോ തീര്‍ത്ഥാടന ഇടവക. സുവിശേഷത്തിന്റെ സ്‌നേഹദൂതുമായി മലങ്കരയിലെത്തി ദേവലോകക്കര എന്ന തേവലക്കര തന്റെ കര്‍മ്മമണ്ഡലമാക്കുകയും പാദസ്പര്‍ശത്താലും തിരുശേഷിപ്പുകളാലും ഈ ആലയത്തെ തന്റെ അന്ത്യവിശ്രമ സ്ഥലം ആക്കുകയും ചെയ്ത പുണ്യവാനാണ് മാര്‍ ആബോ.

Comments

comments

Share This Post

Post Comment