അഖില മലങ്കര ക്വിസ് മത്സരം


പെരുമ്പെട്ടി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന അഖില മലങ്കര ക്വിസ് മത്സരം 2016 ജനുവരി 17 ഞായര്‍ 2മണിക്ക് നടക്കും. പഞ്ചഗ്രന്ഥങ്ങള്‍, അപ്പോസ്‌തോല പ്രവൃത്തികള്‍, സഭാചരിത്രം (1912 മുതല്‍ 1958 വരെ) പൊതുവിജ്ഞാനം (2019 ജനുവരി 1 മുതല്‍ 13 വരെ) എന്നിവ ആസ്പദമാക്കിയാണ് ചോദ്യങ്ങള്‍. ഒരു ഇടവകയില്‍ നിന്ന് രണ്ട് പേരടങ്ങിയ ഒന്നിലധികം ടീമുകള്‍ക്ക് പങ്കെടുക്കാം. പ്രായപരിധി ഇല്ല. രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല. പങ്കെടുക്കുന്നവരുടെ പേരുവിവരങ്ങള്‍ 2019 ജനുവരി 12-ന് മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് എവറോളിങ് ട്രോഫിയും 3000/- രൂപയും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് എവറോളിങ് ട്രോഫിയും 2000/- രൂപയും മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 1000/- രൂപയും സമ്മാനമായി ലഭിക്കും. വിജയികള്‍ക്ക് പെരുന്നാളിനോടനുബന്ധിച്ച് ജനുവരി 19-ന് സമ്മാനം നല്‍കുന്നതായിരിക്കും എന്ന് ഇടവക വികാരി ഫാ.വറുഗീസ് ഫിലിപ്പ് അറിയിച്ചു.

Comments

comments

Share This Post

Post Comment