പഴന്തോട്ടം സെന്റ് മേരീസ് പള്ളി ഓര്‍ത്തഡോക്‌സ് സഭയ്ക്ക്


45 വര്‍ഷത്തെ കോടതി വ്യവഹാരങ്ങള്‍ക്കൊടുവില്‍ അങ്കമാലി ഭദ്രാസനത്തിലെ പഴന്തോട്ടം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയം മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് സ്വന്തമായി ലഭിച്ചു. ഇടവക വികാരി ഫാ.മത്തായി ഇടയാല്‍ കോര്‍ എപ്പിസ്‌കോപ്പ, സഹവികാരി ഫാ.കെ.കെ.വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ വിശ്വാസിസമൂഹം ദേവാലയത്തില്‍ ആരാധന നിര്‍വഹിച്ചു. ദേവാലയം തുറന്ന് ആരാധന നിര്‍വഹിച്ചു. പഴന്തോട്ടം സെന്റ് മേരീസ് ഓര്‍ത്തഡോകസ് പള്ളിയെ സംബന്ധിച്ച് ജില്ലാ കോടതിയില്‍നിന്ന് ഉണ്ടായ വിധി നടത്തിപ്പ് ഇതോടെ പൂര്‍ണമായി. 1934-ലെ ഭരണഘടന അംഗീകരിക്കാത്ത വിഘടിത വിഭാഗത്തിലെ മെത്രാപ്പോലീത്തമാര്‍ക്കും വൈദികര്‍ക്കും ബഹു.ജില്ലാ കോടതി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ജില്ലാ കോടതിയുടെ വിധിക്കെതിരെ വിഘടിതവിഭാഗം ഹൈക്കോടതിയെ സമീപിച്ചെങ്കിലും പ്രസ്തുത വിധി സ്റ്റേ ചെയ്യുവാന്‍ ഹൈക്കോടതി വിസമ്മതിച്ചു.

Comments

comments

Share This Post

Post Comment