മുന്നോക്ക സമുദായ സംവരണ ബില്‍ സ്വാഗതം ചെയ്ത് ഓര്‍ത്തഡോക്‌സ് സഭ


മുന്നോക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു. എന്നാല്‍ ഈ നിയമം നടപ്പിലാക്കുമ്പോള്‍ പിന്നോക്ക വിഭാഗങ്ങളുടെയും, ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ ഹനിക്കപ്പെടരുത്. രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി മാത്രമായി ഈ നിയമനിര്‍മ്മാണം ദുരുപയോഗം ചെയ്യപ്പെടരുതെന്ന് സഭ ആഗ്രഹിക്കുന്നു. സാമൂഹ്യനീതി നടപ്പാക്കാനുള്ള നടപടിയിലെ ഒരു നൂതന കാല്‍വെയ്പായി ഈ നിയമനിര്‍മ്മാണത്തെ സഭ കാണുന്നതായി അദ്ദേഹം പറഞ്ഞു.

Comments

comments

Share This Post

Post Comment