ഡോ സഖറിയ മാര്‍ തെയോഫിലോസ് മെമ്മോറിയല്‍ പാലിയേറ്റീവ് കെയര്‍ ബ്ലോക്ക് ഉല്‍ഘാടനം ജനുവരി 17 ന് …


കരുണയുടെ പ്രവാചകനും ദൈവ സ്‌നേഹിതനുമായ ഡോ സഖറിയ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ ജീവിതം പൊതു സമൂഹം എങ്ങനെ ഉള്‍ക്കൊണ്ടു എന്നതിന് ഒരു ദൃശ്യ സ്മാരകമാണ് കോഴിക്കോട് MVR ഹോസ്പിറ്റലില്‍ ആന്‍ഡ് ക്യാന്‍സര്‍ കെയര്‍ സെന്ററില്‍ ഉയര്‍ന്ന ഡോ മാര്‍ തെയോഫിലോസ് മെമ്മോറിയല്‍ പാലിയേറ്റീവ് കെയര്‍ ബ്ലോക്ക്… വാങ്ങുന്നതിനെകാള്‍ കൊടുക്കുന്നത് ലാഭം എന്ന് പറഞ്ഞും കാണിച്ചും പഠിപ്പിച്ച സഭാ പിതാവിന് പൊതു സമൂഹത്തിന്റെ ആദരം… കേരള മുന്‍ മുഖ്യമന്ത്രി ശ്രി ഉമ്മന്‍ ചാണ്ടി പുതിയ ബ്ലോക്കിന്റെ ഉല്‍ഘാടനം നിര്‍വഹിക്കും.. ദൈവ സ്‌നേഹിതന്റെ സ്‌നേഹ സ്പര്‍ശം മണ്‍ചിരാതിലെ
കെടാവിളക്കിന്റെ പ്രഭ പോലെ ഇനിയും അനേകര്‍ക്ക് ജീവിതത്തില്‍ വെളിച്ചം പകരും … സമ്മേളനത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം..

Comments

comments

Share This Post

Post Comment