ബാബു മുട്ടത്തേരില്‍ നിര്യാതനായി


മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബാബു മുട്ടത്തേരില്‍ നിര്യാതനായി77 വയസ്സായിരുന്നു. കഴിഞ്ഞദിവസം ഉണ്ടായ വാഹനാപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കവെയാണ് അന്ത്യം. ജയധ്വനി, മാവേലിക്കര മെയില്‍ എന്നീ പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്റര്‍ ആയിരുന്നു. 40 വര്‍ഷത്തിലധികമായി സഭയുടെ പ്രധാന ദേവാലയങ്ങളിലെ പെരുനാള്‍ ദിവസങ്ങളിലും പരിശുദ്ധ പിതാക്കന്മാരുടെ ഓര്‍മ്മ പെരുനാള്‍ ദിവസങ്ങളിലും സ്പെഷ്യല്‍ പതിപ്പുകള്‍ പ്രസിദ്ധീകരിച്ച് ശ്രദ്ധ നേടിയിരുന്നു. സംസ്‌കാരം ബുധനാഴ് ഉച്ചതിരിഞ്ഞ് മാവേലിക്കര, മുട്ടം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും. ചെങ്ങന്നൂര്‍ പൂവത്തൂര്‍ വലിയതറ കുടുംബാംഗം അന്നമ്മയാണ് ഭാര്യ. സുനി,ബിനി,അല്ക്സ് എന്നിവരാണ് മക്കള്‍. മരുമക്കള്‍-എടത്വ കണ്ണമാലില്‍ രാജീവ്, മുതുകുളം പുത്തന്‍വീട്ടില്‍ തോമസ് ജോര്‍ജ്ജ്, വെണ്മണി മണപ്പാട്ട് കിഴക്കേതില്‍ ജ്യോത്സ്ന എല്‍സ ജോണ്‍. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് റിട്ട. പ്രൊഫ.എ.മാത്യു സഹോദരനാണ്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോണ്‍ തോമസ് സഹോദരീഭര്‍ത്താവാണ്.

Comments

comments

Share This Post

Post Comment