കറ്റാനം സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് വലിയപളളി പെരുന്നാള്‍

ജനുവരി 13 നു ഇടവക വികാരി റവ. ഫാ. കെ പി വര്‍ഗ്ഗീസ് പെരുന്നാളിന് കൊടിയേറുംപെരുന്നാളിനോട് അനുബന്ധിച്ച് ജനുവരി 13 മുതല്‍ 15 വരെ ദിവസവും വൈകിട്ട് ഇടവകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വസന്ത പ്രാര്‍ത്ഥനയും സന്ധ്യാ നമസ്‌ക്കാരവും നടക്കും. ജനുവരി 16 മുതല്‍ 20 വരെ സഭയിലെ പ്രഗത്ഭരായ പ്രാസംഗികരുടെ നേതൃത്യത്തില്‍ സുവിശേഷ പ്രസംഗങ്ങള്‍. ജനുവരി 20 ഞായര്‍ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം ‘കുടുംബ സംഗമം’, ഡോ. ഗ്രേസ് ലാല്‍ പഠന ക്ലാസ് നടത്തും.

പെരുന്നാള്‍ പ്രധാന ദിവസങ്ങളായ ജനുവരി 21, 22, 23, 24 തീയതികളില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാന, വി. അഞ്ചിന്മേല്‍ കുര്‍ബ്ബാന, ഇടവക നിര്‍മ്മിച്ച് നല്‍കുന്ന ഭവനത്തിന്റെ തോക്കല്‍ദാനം, ഇടവകയിലെ ഉന്നത വിജയം കൈവരിച്ച പ്രതിഭകളെ ആദരിക്കല്‍, ഭക്തി നിര്‍ഭരമായ റാസ, ചെമ്പെടുപ്പ്, നേര്‍ച്ച വിളമ്പ്, സെമിത്തേരിയില്‍ ധൂപപ്രാര്‍ത്ഥന, ശ്ലൈഹിക വാഴ്വ്, വച്ചൂട്ട്, വാദ്യമേള പ്രകടനം, മാര്‍ഗം കളി, പരിചമുട്ടുകളി, നാടകം എന്നിവ നടക്കും.

ജനുവരി 21 രാവിലെ 8നു നടക്കുന്ന അഞ്ചിന്‍മേല്‍ കുര്‍ബ്ബാനക്ക് അഭിവന്ദ്യ. ഡോ. എബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്താ മുഖ്യ കാര്‍മ്മികത്വം വഹിക്കും.തുടര്‍ന്ന് ഇടവക നിര്‍മ്മിച്ച് നല്‍കുന്ന ഭവനത്തിന്റെ തോക്കല്‍ദാനം, ഇടവകയിലെ ഉന്നത വിജയം കൈവരിച്ച പ്രതിഭകളെ ആദരിക്കല്‍. വൈകിട്ട് 6 നു സന്ധ്യാ നമസ്‌ക്കാരം, 7 റാസ കറ്റാനം കൊച്ചു പള്ളിയില്‍ നിന്നും ആരംഭിക്കും.

22 ന് രാവിലെ 8നു നടക്കുന്ന അഞ്ചിന്‍മേല്‍ കുര്‍ബ്ബാനക്ക് അഭി. സഖറിയ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ മുഖ്യ കാര്‍മ്മികത്വം വഹിക്കും.10.30 നു നേര്‍ച്ച വിളമ്പ് തുടര്‍ന്ന് സെമിത്തേരിയില്‍ ധൂപപ്രാര്‍ത്ഥന. വൈകിട്ട് 5.30നു സന്ധ്യാ നമസ്‌ക്കാരം, 6നു ചെമ്പെടുപ്പ് , 7നു റാസ പള്ളിയില്‍ നിന്നും ആരംഭിച്ചു കറ്റാനം സെന്റ് സ്റ്റീഫന്‍സ് സ്‌കൂള്‍ നമ്പുകുളങ്ങര കോയിക്കല്‍ ജംഗ്ഷന്‍ വഴി തിരികെ പള്ളിയില്‍ എത്തിച്ചേരും.

23 ന് രാവിലെ 8നു നടക്കുന്ന വി.അഞ്ചിന്‍മേല്‍ കുര്‍ബ്ബാനക്ക് അഭിവന്ദ്യ. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ, അഭിവന്ദ്യ. അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ, അഭിവന്ദ്യ. ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്താ എന്നിവര്‍ നേത്യത്വം നല്‍കും. വൈകിട്ട് 4 മണി മുതല്‍ വാദ്യമേള പ്രകടനം, വൈകിട്ട് 6 നു സന്ധ്യാ നമസ്‌ക്കാരം, 7നു റാസ പള്ളിയില്‍ നിന്നും ആരംഭിച്ചു ഭരണിക്കാവ് കുറത്തികാട് ഭാഗം വഴി തിരികെ പള്ളിയില്‍ എത്തിച്ചേരും.

പെരുന്നാള്‍ അവസാന ദിവസമായ 24 ന് രാവിലെ 8നു വി. മൂന്നിന്മേല്‍ കുര്‍ബ്ബാന തുടര്‍ന്ന് കൊടിയിറക്ക്, ആശിര്‍വാദം എന്നിവ നടക്കും. വൈകിട്ട് 5 മുതല്‍ കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനം അവതരിപ്പിക്കുന്ന പരിചമുട്ടുകളി, മാര്‍ഗ്ഗം കളി, 6 നു സന്ധ്യാ നമസ്‌ക്കാരം. 7 മണി മുതല്‍ കോട്ടയം ദര്‍ശന തിയേറ്റേഴ്സിന്റെ ബൈബിള്‍ നാടകം ‘ഇതാ മനുഷ്യന്‍’.

Comments

comments

Share This Post

Post Comment