വന്ദ്യ അപ്രേം റമ്പാന്‍ നിര്യാതനായി


മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സീനിയര്‍ വൈദികശ്രേഷ്ഠനും മൈലപ്ര മാര്‍ കുര്യാക്കോസ് ദയറാ അംഗവുമായ അപ്രേം റമ്പാന്‍ (100) നിര്യാതനായി. ശാരീരിക പ്രയാസങ്ങളെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നു രാവിലെ ആരോഗ്യനില വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. സംസ്‌കാരം 27 ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൈലപ്ര ആശ്രമത്തില്‍ നടക്കും. ശനിയാഴ്ച വൈകുന്നേരം മുതല്‍ ഭൗതികശരീരം ആശ്രമത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

Comments

comments

Share This Post

Post Comment