ഡോ.ടി.ടിജുവിന് രാഷ്ട്രപതിയുടെ അതിവിശിഷ്ടസേവ പുരസ്‌കാരം സമ്മാനിച്ചു.


കേന്ദ്ര എക്‌സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണിലെ അഡീഷണല്‍ കമ്മീഷണറായ ഡോ.ടി.ടിജുവിന് രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവന പുരസ്‌കാരം സമ്മാനിച്ചു. ഡല്‍ഹിയില്‍ ഇന്നു നടന്ന ചടങ്ങില്‍ വെച്ച് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. പീയൂഷ് ഗോയല്‍ പുരസ്‌കാരം സമ്മാനിച്ചു. 1999 വര്‍ഷത്തെ ഐ.ആര്‍.എസ്. സ്വര്‍ണമെഡല്‍ ജേതാവാണ് ഡോ.ടി.ടിജു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മല്ലപ്പള്ളി പാലയ്ക്കത്തകിടി സെന്റ് മേരീസ് ഇടവകാംഗമാണ്. സഭയുടെ വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിലൂടെ വളര്‍ന്നുവന്ന ഇദ്ദേഹം മികച്ച സംഘാടകനും ലളിതജീവിതം നയിക്കുന്ന വ്യക്തിയുമാണ്.

Comments

comments

Share This Post

Post Comment