പരീക്ഷാ മാര്‍ഗ്ഗനിര്‍ദേശക ക്ലാസ്സും സമര്‍പ്പണപ്രാര്‍ത്ഥനയും നടന്നു


പരീക്ഷയ്ക്കായി തയ്യാറാവുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ക്ലാസ്സും സമര്‍പ്പണ പ്രാര്‍ത്ഥനയും മാവേലിക്കര ഭദ്രാസനത്തിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെയും കുട്ടമ്പേരൂര്‍ MGOCSM യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ കുട്ടമ്പേരൂര്‍ സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തില്‍ വെച്ചു നടത്തപ്പെട്ടു. മാവേലിക്കര ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്ത അഭി.അലക്‌സിയോസ് മാര്‍ യൗസേബിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭദ്രാസന വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റ് ഫാ.തോമസ്  മാത്യു  സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു.ശ്രീമതി. അഞ്ജന റിബേക്ക റോയ് ക്ലാസ് നയിച്ചു.
ഇടവക വികാരി ഫാ.വില്‍സന്‍ ജോര്‍ജ്ജ്,മേഖല പ്രസിഡന്റ് ഫാ.ടി.ടി തോമസ് ആലാ. ഫാ.പ്രിന്‍സ്,  മാവേലിക്കര ഭദ്രാസന കൗണ്‍സില്‍ അംഗം മാത്യു ജി മനോജ്, ഇടവക ട്രസ്റ്റി  തോമസ് ചാക്കോ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സഭയുടെ അസോസിയേഷന്‍ അംഗവും യുവജനപ്രസ്ഥാനത്തിന്റെ കേന്ദ്ര എക്‌സിക്യൂട്ടീവ് സമിതി അംഗവുമായ ശ്രീ.നിബിന്‍ നല്ലവീട്ടില്‍ അനുമോദന പ്രസംഗം നടത്തി. വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്റെ ഭദ്രാസന വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഇടവകയുടെ മുന്‍ വികാരി റവ.ഫാ.തോമസ് മാത്യുവിനെ അഭി.തിരുമേനി പൊന്നാട അണിയിച്ചു ആദരിച്ചു. തൃശൂര്‍ മാന്ദാമംഗലം പള്ളിയില്‍ പരി.സഭയുടെ സഹനസമരത്തിന് പിന്തുണ നല്‍കി അവിടെ എത്തുകയും പോലീസ് കസ്റ്റഡിയില്‍ 22 മണിക്കൂറില്‍ അധികം സഭയ്ക്കായി ത്യാഗം സഹിച്ച യൂണിറ്റിന്റെ വൈസ് പ്രസിഡന്റ് ശ്രീ.ടിന്റു ജോണിനെ അഭി.തിരുമേനി പൊന്നാടയണിയിച്ച് ആദരിച്ചു.ഭദ്രാസന വിദ്യാര്‍ത്ഥിപ്രസ്ഥാനം സെക്രട്ടറി ശ്രീ.നികിത് കെ സക്കറിയ,പ്രോഗ്രാം കണ്‍വീനര്‍ ശ്രീ.ലാബി പീടികത്തറയില്‍,യൂണിറ്റ് സെക്രട്ടറി ശ്രീ.സനു സണ്ണി എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment