പെരിങ്ങനാട് വലിയ പെരുന്നാള്‍


അടൂര്‍ : ശുദ്ധിമതിയായ മര്‍ത്തശ്മൂനി അമ്മയുടെയും എഴ് മക്കളുടെയും അവരുടെ ഗുരുവായ മാര്‍ ഏലയസര്‍ന്റെയും നാമത്തില്‍ സ്ഥാപിതമായ മലങ്കരയിലെ ആദ്യ ദേവാലയമായ പെരിങ്ങനാട് മര്‍ത്തശ്മൂനി വലിയപള്ളിയുടെ 169മത് വലിയ പെരുന്നാള്‍ റാസ ഇന്ന് വൈകിട്ട് 6ന് വി.സന്ധ്യനമസ്‌കാരത്തെ തുടര്‍ന്ന് ദേവാലയത്തില്‍ നിന്നും പുറപ്പെട്ട് ദേവാലയ അതിര്‍ത്തികള്‍ ചുറ്റി തിരികെ ദേവാലയത്തില്‍ എത്തിയതിനുശേഷം വിവിധ വാദ്യ മേളങ്ങളുടെ കലാപ്രകടനം . 29ന് രാവിലെ 7ന് പ്രഭാത നമസ്‌കാരം തുടര്‍ന്നുള്ള വി. മൂന്നിന്‍മേല്‍ കുര്‍ബാനക്ക് മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലിത്ത അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനി മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ശ്ലൈഹികവാഴ്വ് ,നേര്‍ച്ചവിളമ്പ്, കൊടിയിറക്ക്..

Comments

comments

Share This Post

Post Comment