ആത്മീയസംഘടനകളുടെ വാര്‍ഷികം നടത്തി

പരുമല സെമിനാരിയിലെ ആത്മീയസംഘടനകളുടെ വാര്‍ഷിക മീറ്റിംഗ് സമാപിച്ചു.26ന് ഉച്ചതിരിഞ്ഞ് നടത്തപ്പെട്ട വാര്‍ഷിക സമ്മേളനം ഫാ.ജോര്‍ജ്ജ് പനയ്ക്കാമറ്റം ഉദ്ഘാടനം ചെയ്തു. പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി കുര്യാക്കോസ്, അസി.മാനേജര്‍ ഫാ.എ.ജി. ജോസഫ് റമ്പാന്‍, ഫാ.വൈ.മത്തായിക്കുട്ടി, ജോജി പി. തോമസ്, ജയ അലക്സ്, ലീലാമ്മ തോമസ്, സിബി മേരി, എ.എം.കുരുവിള, പി.എ.ജേക്കബ്, ജി.ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു. ആത്മീയസംഘടനകളുടെ ഭാരവാഹികള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അതോടൊപ്പം വിവിധ കലാപരിപാടികളും സംഘടിപ്പിക്കപ്പെട്ടു.

Comments

comments

Share This Post

Post Comment