ജഡ്ജിമാരെ കുറ്റപ്പെടുത്തുന്ന പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ പ്രവണത അപലപനീയം -ഓര്‍ത്തഡോക്‌സ് സഭ


കോടതിവിധികള്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ ലഭിക്കുന്നതിന്റെ പേരില്‍ ജഡ്ജിമാരെ കുറ്റപ്പെടുത്തുന്ന പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ പ്രവണത അപലപനീയമാണെന്ന് ഓര്‍ത്തഡോക്‌സ് സഭാ വക്താവ് ഫാ.ഡോ.ജോണ്‍സ് ഏബ്രഹാം പ്രസ്താവിച്ചു. ദിവസനേ ഉണ്ടാകുന്ന കോടതിവിധികള്‍ എല്ലാം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി വരുമ്പോള്‍ ജഡ്ജിമാര്‍ പക്ഷഭേദം കാണിക്കുകയാണെന്നു പറഞ്ഞ് പാത്രിയര്‍ക്കീസ് വിഭാഗത്തിന് വേണ്ടി ഹാജരാകുന്ന ചില വക്കീലന്‍മാര്‍ കേരളഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയതായി മനസ്സിലാക്കുന്നു. ഇത്തരത്തിലുളള പ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് നീതിന്യായവ്യവസ്ഥയെ അട്ടിമറിക്കാന്‍ സാധിക്കുകയില്ല എന്നുളളതിന്റെ തെളിവാണ് ഇന്ന് വന്നിട്ടുളള കൊച്ചി ഭദ്രാസനത്തിലെ വടവുകോട് പളളിയെ സംബന്ധിച്ചും കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തില്‍പ്പെട്ട കോഴിപ്പിളളി പളളിയെ സംബന്ധിച്ചമുളള വിധികള്‍. രണ്ട് വിധികളും ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായിരുന്നു. വടവുകോട് പളളികേസില്‍ 1934 ലെ ഭരണഘടനയുടെ അസ്സല്‍ ഹാജരാക്കിയിട്ടില്ലെന്നും, ആ ഭരണഘടനയില്‍ കൃത്യമം കാണിച്ച പകര്‍പ്പാണ് കോടതികളില്‍ ഹാജരാക്കിയത് എന്നുളള വാദങ്ങള്‍ കോടതി തളളിയിരിക്കുന്നു. 1934 ലെ ഭരണഘടന സംബന്ധിച്ച് ഒരു തടസവാദവും ഉന്നയിക്കുവാന്‍ സാധിക്കാത്തവിധം ഒരിക്കല്‍കൂടെ വ്യക്തമായി ഭരണഘടന സ്ഥാപിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു.

Comments

comments

Share This Post

Post Comment