കെ. സി. ഇ. സി. വാര്‍ഷിക കണ്‍വന്‍ഷന്‍


മനാമ: ബഹ്‌റൈനിലെ എക്യൂമിനിക്കല്‍ സഭകളുടെ കുട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ (കെ. സി. ഇ. സി.) വാര്‍ഷിക കണ്‍വന്‍ഷന്‍ 2019 ഫെബ്രുവരി 4,5,7 (തിങ്കള്‍, ചൊവ്വ, വ്യാഴം) തീയതികളില്‍ വൈകിട്ട് 7.30 മുതല്‍ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ വച്ച് നടത്തപ്പെടുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നാഗ്പൂര്‍ സെമിനാരി മുന്‍ പ്രിന്‍സിപ്പാള്‍, കോട്ടയം പഴയ സെമിനാരി അദ്ധ്യാപകന്‍, കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (കെ. സി. സി.) ജനറല്‍ സെക്രട്ടറി, പ്രമുഖ പ്രഭാഷകന്‍, ദൈവശാസ്ത്ര പണ്ഡിതനുമായ റവ. ഫാദര്‍ ഡോ. റെജി മാത്യു ആണ് കണ്‍വന്‍ഷന്റെ മുഖ്യ പ്രസംഗകന്‍.ഫെബ്രുവരി 4 തിങ്കളാഴ്ച്ച ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലും 5 ചൊവ്വാഴ്ച്ച ബഹ്‌റൈന്‍ മലയാളി സി. എസ്. ഐ. പാരീഷിലും 7 വ്യാഴാഴ്ച്ച ബഹ്‌റൈന്‍ സെന്റ് പോള്‍സ് മാര്‍ത്തോമാ പാരീഷിലും വച്ച് ആണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. അതാത് പള്ളികളിലെ ഗായക സംഘങ്ങള്‍ ഗാനശുശ്രൂഷകള്‍ക്ക് നേത്യത്വം നല്‍കും
ചിത്രം അടിക്കുറിപ്പ്: കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ വാര്‍ഷിക കണ്‍വന്‍ഷന് നേത്യത്വം നല്‍കുവാന്‍ എത്തിയ റവ. ഫാദര്‍ ഡോ. റെജി മാത്യുവിനെ കെ. സി. ഇ. സി. ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിക്കുന്നു.

Comments

comments

Share This Post

Post Comment