അഖില മലങ്കര ബാലസമാജം നേതൃത്വ പരിശീലന ക്യാമ്പ് ഫെബ്രുവരി 16 ന്


കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെഅഖിലമലങ്കര ബാലസമാജം എല്ലാ ഭദ്രാസനങ്ങളിലെയും വൈസ ്പ്രസിഡന്റ ്, ജനറല്‍ സെക്രട്ടറി ജോയിന്റ ് സെക്രട്ടറിഡിസ്ട്രിക്ട് ഓര്‍ഗനൈസര്‍മാര്‍ എന്നിവര്‍ക്കു വേണ്ടി നടത്തുന്ന കേന്ദ്ര നേതൃത്വ പരിശീലന ക്യാമ്പ്, ഫെബ്രുവരി 16 ന് ശനിയാഴ്ച മാവേലിക്കര സെന്റ ് പോള്‍സ് സുവിശേഷാലയത്തില്‍വച്ച് നടത്തപ്പെടും. സഭാ രത്‌നം അഭിവന്ദ്യ ഡോ.ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്മെത്രാപ്പോലീത്തായുടെ 7 ാമത് ഓര്‍മ്മപ്പെരുന്നാളിനെത്തുടര്‍ന്ന് രാവിലെ 10.30 ന് പ്രസ്ഥാനം പ്രസിഡന്റ ് അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെഅദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ നിരണം ഭദ്രാസനാധിപനും അഖില മലങ്കര ബാലസമാജം മുന്‍ പ്രസിഡന്റുമായ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത  ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയും ആദ്യ സെക്ഷനിലെ  ക്ലാസ്സ് നയിക്കുകയും
ചെയ്യും. അഖില മലങ്കര ശുശ്രൂഷകസംഘം ജനറല്‍  സെക്രട്ടറി പ്രൊഫ.ബാബു വര്‍ഗീസ് രണ്ടാം സെക്ഷനില്‍ ക്ലാസ്സ് നയിക്കും. അഖില മലങ്കര ബാലസമാജത്തിന്റെ 2019 ലെ പ്രവര്‍ത്തന കലണ്ടര്‍ ക്യാമ്പില്‍ അവതരിപ്പിക്കും. എല്ലാ ഭദ്രാസനങ്ങളില്‍ നിന്നുമുളള ജനറല്‍ സെക്രട്ടറിമാര്‍ ബാലസമാജം ഭദ്രാസന റിപ്പോര്‍ട്ട്അവതരിപ്പിക്കും. ഉച്ചയ്ക്ക് 3.30 ന് ക്യാമ്പ് സമാപിക്കും.

Comments

comments

Share This Post

Post Comment