അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചു

ചിക്കാഗോ: 2019 ജൂലൈ 17 മുതല്‍ 20 വരെ ചിക്കാഗോ ഹില്‍ട്ടണ്‍ കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കുന്ന ഓര്‍ത്തഡോക്‌സ് സൗത്ത്-വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി യൂത്ത് കോണ്‍ഫ്രന്‍സും, ഭദ്രാസനത്തിലെ പത്താം വാര്‍ഷിക ആഘോഷങ്ങള്‍ക്കുമായി. അഭി.ഡോ. സഖറിയാസ് മാര്‍ അപ്രേം തിരുമേനിയുടെ മേലധികാരത്തിന്‍ കീഴില്‍ രൂപീകരിച്ച കോണ്‍ഫറന്‍സ് കമ്മിറ്റി പുനസംഘടിപ്പിച്ചതായി ഭദ്രാസനത്തിലെ എല്ലാ പള്ളികളിലേയും വികാരിളാര്‍ക്കും പള്ളി കൈസ്ഥാനികള്‍ക്കും വിശ്വാസികള്‍ക്കുമായി അയച്ച കല്‍പ്പനയില്‍ അഭി. തിരുമേനി അറിയിച്ചുകോണ്‍ഫറന്‍സ് കമ്മറ്റി കണ്‍വീനേഴ്‌സ് ആയി ഫാ. ഡാനിയല്‍ ജോര്‍ജ് ( ബെല്‍വുഡ്),ഫാ. രാജു ഡാനിയേല്‍ (എല്‍മസറ്റ്), ഡീക്കന്‍ ജോര്‍ജ് പൂവത്തൂര്‍ (ചിക്കാഗോ), എബ്രഹാം വര്‍ക്കി (ബെല്‍വുഡ്) എന്നിവരെ നിയമിച്ചു. കൂടാതെ ഭദ്രാസനത്തെ മേഖലകളായി തിരിച്ച് താഴെപ്പറയുന്നവരെ ഏരിയ കണ്‍വീനര്‍മാരായും നിയമിച്ചു
ലോസ്ആഞ്ചലസില്‍ നിന്നു ഫാ. സാമുവല്‍ വര്‍ഗീസ്, എബ്രഹാം വര്‍ഗീസ്, ജോഷ് മണലില്‍, സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും ഫാ. തോമസ് മത്തായി, സാം വര്‍ഗീസ്. കാനഡ -വാഷിംഗ്ടണില്‍ നിന്നും ഫാ. ഡോ. പോള്‍ വര്‍ഗ്ഗീസ്, ബാബു പാറയില്‍, ജോ വര്‍ഗീസ്, ആഷ്ലി വര്‍ഗീസ് ഹുസ്റ്റണില്‍ നിന്നും ഫാ. തമ്പാന്‍ വര്‍ഗീസ്, അലക്‌സ് അലക്‌സാണ്ടര്‍, ഓസ്റ്റിന്‍ ചെറിയാന്‍, ലിന്‍ഡാ സൈമണ്‍,ഡിടോയിറ്റില്‍ നിന്നും ഫാ. പി.സി ജോര്‍ജ്, ജോളി ഡാനിയേല്‍, റയാന്‍ തോമസ്, അറ്റ്ലാന്റയില്‍ നിന്നും ഫാ. ജോര്‍ജ് ഡാനിയേല്‍, ഫ്‌ളോറിഡയില്‍ നിന്നും ഫാ. ജോര്‍ജ്ജ് പൗലോസ്, മനോജ് അബ്രഹാം, മാത്യുക്കുട്ടി
ആയിരങ്ങള്‍ പങ്കെടുക്കുന്ന ഈ കോണ്‍ഫറന്‍സിനു വേണ്ടി രൂപീകരിച്ച കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളില്‍ അഭി. തിരുമേനി സന്തോഷം പ്രകടിപ്പിക്കുകയും കോണ്‍ഫറന്‍സ് അനുഗ്രഹപ്രദമായും വിജയകരമായിത്തീരുവാനും ആശംസിക്കുകയും ചെയ്തു

Comments

comments

Share This Post

Post Comment