വട്ടശ്ശേരില്‍ തിരുമേനിയുടെ 85-ാമത് ഓര്‍മ്മപ്പെരുനാള്‍


ദേശീയവും വൈദേശികവുമായ അധിനിവേശത്തിന്റെ കനല്‍വഴികളില്‍ അടിപതറാതെ, മലങ്കര നസ്രാണിയുടെ സ്വത്വബോധം ഊട്ടിയുറപ്പിച്ച് സ്വാതന്ത്ര്യത്തിന്റെ വാതായനങ്ങളെ തുറന്നിട്ട മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ, ഭാരതീയ ക്രൈസ്തവ സഭയിലെ തദ്ദേശീയനായ ദ്വിതീയ പ്രഖ്യാപിത പരിശുദ്ധന്‍ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസ് തിരുമേനിയുടെ 85-ാമത് ഓര്‍മ്മപ്പെരുനാള്‍ 2019 ഫെബ്രുവരി 17 മുതല്‍ 23 വരെ കോട്ടയം പഴയ സെമിനാരിയില്‍ ആചരിക്കുന്നു. 22-ന് വൈകിട്ട് 6.30ന് കോട്ടയം ചെറിയപള്ളിയില്‍നിന്ന് പ്രദക്ഷിണം. 8.30ന് തീര്‍ത്ഥാടകര്‍ക്ക് സ്വാഗതം. 23-ന് 8ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന. പെരുനാള്‍ ചടങ്ങുകള്‍ക്ക് ബഹു.തോമസ് ഏബ്രഹാം കോര്‍ എപ്പിസ്‌കോപ്പ (മാനേജര്‍, പഴയ സെമിനാരി), എം.എസ്.യൂഹാനോന്‍ റമ്പാന്‍ (സെമിനാരി ചാപ്ലയിന്‍) എന്നിവര്‍ നേതൃത്വം നല്‍കും.

Comments

comments

Share This Post

Post Comment