മദ്യവര്‍ജ്ജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ 10-ാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു


കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയിലെ മദ്യവര്‍ജ്ജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ 10-ാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു ഫെബ്രുവരി 22, വെള്ളിയാഴ്ച്ച, അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്‌ക്കൂളില്‍ വെച്ച് രാവിലെ 8 മുതല്‍ ഉച്ചക്ക് 1 മണിവരെ നടക്കുന്ന ക്യാമ്പിനു ജനറല്‍ മെഡിസിന്‍, ന്യൂറോളജി, ഓണ്‍കോളജി, പീഡിയാട്രിക്, ഗൈനക്കോളജി, ഡെന്റല്‍, ഡെര്‍മറ്റോളജി, കാര്‍ഡിയോളജി, ഓര്‍ത്തോ, ഗ്യാസ്‌ട്രോളജി, ഈ.എന്‍.ടി., ഒഫ്താല്‍മോളജി, നെഫ്രോളജി, യൂറോളജി വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കും. കുവൈറ്റ് മെഡിക്കല്‍ അസ്സോസിയേഷന്‍, ഇന്ത്യന്‍ ഡോക്ടേര്‍സ് ഫോറം, കുവൈറ്റ് ഹാര്‍ട്ട് ഫൗണ്ടേഷന്‍, ഇന്ത്യന്‍ ദന്തിസ്റ്റ് അലയന്‍സ് എന്നിവയുടെ സഹകരണത്തോടു കൂടി ക്രമീകരിച്ചിരിക്കുന്ന ക്യാമ്പില്‍ സൗജന്യമായി ഈ.സി.ജി., അള്‍ട്രാസൗണ്ട് സ്‌കാന്‍, ബ്രെസ്റ്റ് ക്യാന്‍സര്‍ രോഗനിര്‍ണ്ണയ പരിശോധന എന്നിവയ്ക്ക് അവസരമുണ്ടായിരിക്കും.

Comments

comments

Share This Post

Post Comment