മാത്യൂസ് മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്തയുടെ 10-ാമത് ഓര്‍മപ്പെരുന്നാള്‍


കൊല്ലം : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൊല്ലം-തിരുവനന്തപുരം ഭദ്രാസനാധിപനായ മാത്യൂസ് മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്തയുടെ പത്താം ചരമവാര്‍ഷികാഘോഷ പരിപാടികള്‍ ചെങ്കുളം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായി  നടക്കുമെന്ന് വികാരി സി.ഗീവര്‍ഗീസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച നടക്കുന്ന അനുസ്മരണസമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.  മാവേലിക്കര ഭദ്രാസനാധിപന്‍ ഡോ. അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണവും. അടൂര്‍ കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ. സഖറിയ മാര്‍ അേപ്രം മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണവും നടത്തും. ചെങ്കുളം ഓര്‍ത്തഡോക്സ് ഇടവകയുടെയും കൂട്ടരഴികത്ത് കുടുംബയോഗത്തിന്റെയും
സഹകരണത്തിലുള്ള വിവാഹസഹായം, സ്നേഹസ്പര്‍ശം കാന്‍സര്‍ സഹായപദ്ധതി, വിദ്യാഭ്യാസ സഹായം തുടങ്ങിയവയുടെ വിതരണം എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി, ജി.എസ്.ജയലാല്‍ എം.എല്‍.എ. എന്നിവര്‍ നിര്‍വഹിക്കും. തുടര്‍ന്ന് വിവിധ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 10 വ്യക്തികള്‍ക്കുള്ള പുരസ്‌കാര സമര്‍പ്പണം നടക്കും. ഫാ. ഐസക് ബി.പ്രകാശ്, ഇടവക ട്രസ്റ്റി പ്രൊഫ. കെ.മാത്യു, സെക്രട്ടറി കൊച്ചുമ്മന്‍ തോമസ്,  കുടുംബയോഗം പ്രസിഡന്റ് കെ.കെ.മാത്യു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Comments

comments

Share This Post

Post Comment