ഓസ്‌ട്രേലിയ ബ്രിസ്‌ബേനില്‍ മലങ്കര സഭക്ക് സ്വന്തം ദേവാലയം ഒരുങ്ങുന്നു


ഓസ്‌ട്രേലിയ: ബ്രിസ്ബേന്‍ സെന്റ്. ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ സ്വന്തമായ ദൈവാലയം എന്ന സ്വപ്നത്തിന്റെയും പ്രാര്‍ത്ഥനയുടെയും ആദ്യ ഘട്ടം സഫലമായി 7.89 ഏക്കര്‍ വരുന്ന വിശാലമായ സ്ഥലം (479, Mount Petrie Road, Meckenzie) പാഴ്‌സണേജും ഹാളും മറ്റു സൗകര്യങ്ങളോടും കൂടി മലങ്കര സഭക്ക് സ്വന്തമായി കഴിഞ്ഞു. ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് തിരുമേനിയുടെ ശക്തമായ പിന്തുണയും, വികാരി ഫാ. അജീഷ് വി. അലക്‌സിന്റെ അക്ഷീണമായ നേതൃത്വവും, ട്രസ്റ്റിമാരായ ശ്രീ. ബിനു പെരുമാള്‍ ജോണ്‍, ശ്രീ. ബോബി ഏബ്രഹാം വര്‍ഗീസ്, സെക്രട്ടറി ശ്രീ. എബി ജേക്കബ്, ദേവാലയ നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ ശ്രീ. ജിതിന്‍ തോമസ്, മാനേജിംഗ് കമ്മിറ്റി – ബില്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ അക്ഷീണ പ്രയത്‌നവും ഇടവക ജനങ്ങളുടെ പൂര്‍ണമായ സഹകരണവും ആണ് ഇടവകക്ക് ഈ നേട്ടം കൈവരിക്കുവാന്‍ സാധിച്ചത്. സര്‍വ്വശക്തനായ ദൈവത്തില്‍ ആശ്രയിച്ചു കൊണ്ടും കാവല്‍ പിതാവായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ മധ്യസ്ഥതയില്‍ അഭയപ്പെട്ടു കൊണ്ടും ദൈവാലയ നിര്‍മാണത്തിന്റെ പ്രവര്‍ത്തങ്ങള്‍ അതിവേഗം നടന്നു വരുന്നു. 2008-ല്‍ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യാക്കൂബ് മാര്‍ ഐറേനിയോസ് തിരുമേനിയുടെ അനുവാദത്തോടെ ബ്രിസ്‌ബേയ്‌നില്‍ ആരാധന ആരംഭിച്ചു. വിവിധ കാലയളവില്‍ ഫാ. തോമസ് വര്‍ഗീസ്, ഫാ. വിനോദ് ജോര്‍ജ്, ഫാ. ജെയിംസ് ഫിലിപ്പ് എന്നിവര്‍ വൈദീക ശുശ്രൂഷ നിര്‍വഹിച്ചു. ഇടവകയുടെ മുന്‍നിര പ്രവര്‍ത്തകരായിരുന്ന ശ്രീ. സതീഷ് ബാബു സെക്രട്ടറി ആയും ഡോ. ജോര്‍ജ് വര്‍ഗീസ് ട്രസ്റ്റി ആയും പ്രാരംഭ കാലയളവില്‍ സേവനം അനുഷ്ഠിച്ചു. അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് തിരുമേനിയുടെ അനുവാദത്തോടെയും ഈ ഇടവകയുടെ സഹകരണത്തിലും ക്വീന്‍സ്ലാന്‍ഡ് സ്റ്റേറ്റില്‍ മൂന്ന് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ പ്രവര്‍ത്തിച്ചു വരുന്നു

Comments

comments

Share This Post

Post Comment