ഓര്‍ത്തഡോക്‌സ് സഭ ഭവന നിര്‍മ്മാണ സഹായ വിതരണം 23 ന


ഓര്‍ത്തഡോക്‌സ് സഭയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായുളള ഭവനനിര്‍മ്മാണ സഹായവിതരണം ഫെബ്രുവരി 23 ന് (ശനിയാഴ്ച്ച) 10:30ന് പഴയ സെമിനാരിയില്‍ നടത്തുമെന്ന് ഭവനനിര്‍മ്മാണ സഹായ പദ്ധതി കണ്‍വീനര്‍ ഡോ. രാജു ഫിലിപ്പ് അറിയിച്ചു.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി എം.എം മണി സഹായവിതരണം ഉദ്ഘാടനം ചെയ്യും. ഡോ. ഏബ്രഹാം മാര്‍ സെറാഫിം അദ്ധ്യക്ഷത വഹിക്കും. ജാതിമത വ്യത്യാസമില്ലാതെ 70 പേര്‍ക്ക് ഭവനനിര്‍മ്മാണത്തിനുളള സഹായം നല്‍കും. അര്‍ഹരായവര്‍ അറിയിപ്പും വികാരിമാരുടെ സാക്ഷ്യപത്രവുമായി 9.30 ന് മുമ്പ് രജിസ്‌ഷ്രേടന്‍ കൗണ്ടറില്‍ എത്തണം. പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ചുളള ആലോചനായോഗത്തില്‍ പ്രസിഡന്റ് ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. ഫാ.ഡോ.എം.ഓ ജോണ്‍, അഡ്വ. ബിജു ഉമ്മന്‍, ഡോ. രാജു ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു

Comments

comments

Share This Post

Post Comment