പെരുമ്പാവൂര്‍ പള്ളിയില്‍ വിശ്വാസികളെ തടഞ്ഞതില്‍ ഓര്‍ത്തഡോക്‌സ് സഭ പ്രതിഷേധിച്ചു..

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ വക പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയില്‍ ആരാധന നടത്തുവാന്‍ ചെന്ന വികാരിയേയും, വിശ്വാസികളെയും തടഞ്ഞ് ആരാധനാസ്വാതന്ത്രം നിഷേധിച്ച നടപടിയെ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭ ശക്തമായി പ്രതിഷേധിക്കുന്നു. പതിറ്റാണ്ടുകളായി ആ ഇടവകയില്‍ നിലനിന്നു വരുന്ന ആരാധനാ ക്രമീകരണങ്ങളെ അട്ടിമറിച്ചുകൊണ്ടാണ് അധികാരികള്‍ സഭയ്ക്കെതിരേയുള്ള തുടര്‍ച്ചയായ നീതിനിഷേധം നടത്തുന്നത്. കൂടാതെ ബഹു. കോടതിയില്‍ നിന്നും ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായി ലഭിച്ച വിധിയേ കാറ്റില്‍പറത്തിക്കൊണ്ട് വിഘടിതവിഭാഗത്തെ പള്ളിയില്‍ നിയമവിരുദ്ധമായി പ്രവേശിപ്പിച്ച് ആരാധന നടത്തുവാന്‍ എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്ന അധികാരികളുടെ ഈ സമീപനം നീതിന്യായ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണ്. ഞായറാഴ്ച ആരാധന തടസ്സപ്പെടുത്തിയതിനെതുടര്‍ന്ന് പള്ളിയ്ക്ക് മുമ്പില്‍ സത്യഗ്രഹമനുഷ്ഠിച്ചു വരുന്ന വിശ്വാസികളെ സന്ദര്‍ശിച്ച ഘട്ടത്തില്‍ അവിടെയുണ്ടായിരുന്ന പോലീസ്, റവന്യൂ ഉദ്യോഗസ്ഥരോട് കോടതിവിധി നടപ്പിലാക്കി തരുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ മുകളില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് തങ്ങള്‍ ഈ നിലയില്‍ പ്രവര്‍ത്തിക്കുന്നതെന്ന നിസ്സഹായവസ്ഥയാണ് അവര്‍ പ്രകടിപ്പിച്ചത്. ഇത് അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണ്. നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച് അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്ന അധികാരികളുടെ ഈ സമീപനം ഓര്‍ത്തഡോക്സഭയുടെ ആത്മാഭിമാനത്തോടുള്ള വെല്ലുവിളിയായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളു.

Comments

comments

Share This Post

Post Comment