ബെസ്റ്റ് യൂണിറ്റ് അവാര്‍ഡ് ലഭിച്ചു


മലങ്കര ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ബോംബേ ഭദ്രാസനത്തിലെ 2018 വര്‍ഷത്തിലെ മികച്ച യൂണിറ്റായ് ബഹ്റൈന്‍ സെന്റ് മേരിസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് യുവജന പ്രസ്ഥാനം തെരഞ്ഞെടുക്കപ്പെട്ടു. 2019 ഫെബ്രുവരി മാസം പത്താം തീയ്യതി പൂനെയില്‍ വെച്ച് കൂടിയ യുവജന പ്രസ്ഥാന ഭദ്രാസനതല വാര്‍ഷിക യോഗത്തില്‍ യുവജന പ്രസ്ഥാനങ്ങളുടെ 2018 വര്‍ഷത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കിയത്. പ്രസ്തുത അവാര്‍ഡ് ബഹ്റൈന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ ഡയമണ്ട് ജൂബിലി സമാപന ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കുവാനായ് എഴുന്നള്ളി വന്ന ബോംബെ ഭദ്രാസനാധിപന്‍ അഭി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയില്‍ നിന്നും 2018 വര്‍ഷത്തെ ലേ വൈസ് പ്രസിഡന്റ് ശ്രീ. അജു റ്റി. കോശി, സെക്രട്ടറി ശ്രീ. ജിനു ചെറിയാന്‍ എന്നിവര്‍ ഏറ്റുവാങ്ങി. തദവസരത്തില്‍ കത്തീഡ്രല്‍ വികാരി റവ. ഫാ. ജോഷ്വാ ഏബ്രഹാം, സഹവികാരി റവ. ഫാ. ഷാജി ചാക്കോ, സെക്രട്ടറി ശ്രീ. സാബു ജോണ്‍, യുവജന പ്രസ്ഥാന ബോംബെ ഭദ്രാസന കമ്മറ്റി അംഗം ശ്രീ. അജി ചാക്കോ പാറയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Comments

comments

Share This Post

Post Comment