ജി.എം.ഐ റിട്ടയര്‍മെന്റ് ഹോമിന് അടിസ്ഥാന ശിലയിട്ടു


പാമ്പാടി : ഭാഗ്യ സ്മരണാര്‍ഹനായ അഭി.ഗീവര്‍ഗ്ഗീസ് മാര്‍ ഈവാനിയോസ് തിരുമേനിയുടെ നാമഥേയത്തിലുള്ള ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെമ്മോറിയല്‍ റിട്ടയര്‍മെന്റ് ഹോമിന്റെ (Geevarghese Mar Ivanios (GMI) Memorial Retirement Home) ശിലാസ്ഥാപന കര്‍മ്മം കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്തയും പരിശുദ്ധ സുന്നഹദോസ് സെക്രട്ടറിയുമായ അഭി.ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ടു.  പാമ്പാടി മാര്‍ കുറിയാക്കോസ് ദയറായുടെ കീഴിലുള്ള എം.ജി.എം അഭയഭവന്‍ ട്രസ്റ്റിന്റെ കീഴിലുള്ള ഈ സ്ഥാപനം മാനസിക ബുദ്ധിമുട്ടനുഭവിക്കുന്ന (Differently Abled) കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഒരേ പോലെ താമസിച്ചു പരിചരണം നേടുവാന്‍ സഹായിക്കുന്നതാണ് ഇതിന്റെ ഉദ്ദേശ്യലക്ഷ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് പാമ്പാടി ദയറാ മാനേജര്‍ ഫാ.മാത്യു കെ.ജോണുമായി ബന്ധപ്പെടുക +9194470 08431, +919995844267 PHOTO ALBUM

Comments

comments

Share This Post

Post Comment