നാം മുന്നോട്ട് ഫാ.ഏബ്രഹാം കാരാമേല്‍


പിറവം സെന്റ്മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സംബന്ധിച്ച് സുപ്രീം കോടതിയില്‍ നിന്ന് സുവ്യക്തമായ അന്തിമ വിധി വന്ന പശ്ചാത്തലത്തില്‍ കോടതി വിധി നടപ്പാക്കുന്നതിന് സഭയുടെ ഭരണഘടന അനുസരിച്ച് കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ.തോമസ് മാര്‍ അത്താനാസിയോസ് തിരുമേനി നിയമിച്ച വൈദീകര്‍ക്ക് പള്ളിയില്‍ പ്രവേശിച്ച് ആരാധനയും മറ്റു പ്രവര്‍ത്തനങ്ങളും നടത്തുന്നതിനാണ് ഓര്‍ത്തഡോക്സ് സഭ റിട്ട് ഹര്‍ജിയുമായി ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസ് കോടതിയുടെ പല ബഞ്ചുക്കളുടെയും പരിഗണനക്ക് വന്നെങ്കിലും യാക്കോബായ വിഭാഗം ബോധപൂര്‍വ്വം കേസുകള്‍ മാറ്റുന്നതിനു വേണ്ടി വിവിധ നിലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. അവസാനമായി ബഹു. കേരള ഹൈക്കോടതി ചീഫ ്
ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചിന്റെ പരിഗണനയ്ക്ക് ഈ കേസ് വരികയും ഓര്‍ത്തഡോക്സ് സഭ
യുടെ വാദങ്ങള്‍ കോടതിയില്‍ അറിയിക്കുകയും ചെയ്തു. വാദത്തിനിടയില്‍ കോടതിയുടെ സംശ
യങ്ങള്‍ക്ക് നമ്മുടെ വക്കീല്‍ വ്യക്തമായ ഉത്തരം നല്‍കുകയുണ്ടായി. കോടതിയുടെ സംശയങ്ങള്‍
ദൂരീകരിക്കുന്നതിന് ചില അനുബന്ധ രേഖകള്‍ കോടതി മുമ്പാകെ സമര്‍പ്പിക്കേണ്ടത് അനിവാര്യ
മായിരുന്നു. പളളി വികാരി ഫാ. സ്‌കറിയ വട്ടക്കാട്ടില്‍ – ന്റെ സത്യവാങ്മൂലത്തോടെ സമര്‍പ്പിച്ച
പ്രമാണങ്ങള്‍ കോടതി സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് സ്വീകരിക്കുവാന്‍ തയ്യാറായില്ല.
ഈയൊരു പശ്ചാത്തലത്തില്‍ ഈ ഹര്‍ജി പിന്‍വലിച്ച് അനുബന്ധ രേഖകള്‍ സഹിതം മറ്റൊന്ന ്
ഫയല്‍ ചെയ്തു കൂടെ എന്ന് കോടതി വാക്കാല്‍ ചോദിച്ചു. ഇതു പരിഗണിച്ച് നിയമവിദഗ്ദരു
മായും സഭാനേതൃത്വമായും നമ്മുടെ വക്കീല്‍ ചര്‍ച്ച ചെയ്ത ശേഷം ഈ ഹര്‍ജി പിന്‍വലിക്കാന്‍
തീരുമാനിക്കുകയായിരുന്നു. അടുത്ത സമയങ്ങളില്‍ സുപ്രീംകോടതിയില്‍ നിന്നുണ്ടായ സുപ്ര
ധാന വിധികളും മറ്റു രേഖകളും സഹിതം പുതിയൊരു ഹര്‍ജി കൊടുക്കുന്നത് നമ്മുടെ പോരാട്ട
ങ്ങള്‍ക്ക് കരുത്തു പകരുക മാത്രമേയുളളൂ. ഓര്‍ത്തഡോക്സ് സഭ ഈ കേസില്‍ പരാജയപ്പെട്ടതു
കൊണ്ടാണ് ഈ ഹര്‍ജി പിന്‍വലിച്ചത് എന്ന് യാക്കോബായക്കാര്‍ പറഞ്ഞു നടക്കുന്നുണ്ട്. ജനങ്ങ
ളുടെയിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ശ്രമം മാത്രമാണിത്. പള്ളി സംബന്ധിച്ച് സുപ്രീം
കോടതി വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പിറവം പള്ളിയിലെ യാക്കോബായ വിഭാ
ഗത്തിന്റെ് പ്രവര്‍ത്തനങ്ങള്‍ നിയമ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയും, അതിനോടു തന്നെ
യുള്ള തികഞ്ഞ അവഹേളനങ്ങളുമാണ് എന്ന് പറയേണ്ടിയിരിക്കുന്നു. കോടതി നിര്‍ദ്ദേശിച്ചതിനനു
സരിച്ച് ഓര്‍ത്തഡോക്സ് സഭ ഉടന്‍തന്നെ പുതിയ ഹര്‍ജി ബഹു.ഹൈക്കോടതി മുന്‍പാകെ
കൊടുക്കുന്നതിനായി നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. നമ്മുടെ പ്രയാണം മുന്നോട്ടു തന്നെയാ
ണ്. നമുക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം മുന്നേറാം.
ഫാ.ഏബ്രഹാം കാരാമേല്‍

Comments

comments

Share This Post

Post Comment