ഓസ്‌ട്രേലിയ ടൂവൂമ്പയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭക്ക് പുതിയ കോണ്‍ഗ്രിഗേഷന്‍


ബ്രിസ്ബേന്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭ ക്യൂന്‍സ്ലാന്‍ഡിലെ ടൂവൂമ്പയില്‍ പരിശുദ്ധനായ വട്ടശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് പിതാവിന്റെ നാമത്തില്‍ ഒരു പുതിയ കോണ്‍ഗ്രിഗേഷന്‍ ആരംഭിച്ചു ഇടവക മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് തിരുമനസിന്റെ അനുവാദത്തോടെ 2018 ജൂണ്‍ മുതല്‍ എല്ലാ മാസവും ബ്രിസ്‌ബേന്‍ സെന്റ്. ജോര്‍ജ് ഇടവക വികാരി ഫാ. അജീഷ് വി. അലക്‌സിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ യോഗം നടന്നു വരുന്നു. പരിശുദ്ധ വട്ടശേരില്‍ തിരുമേനിയുടെ പെരുന്നാളിനോട് അനുബന്ധിച്ച് 2019 മാര്‍ച്ച് 2-ാം തീയതി വികാരി ഫാ. അജീഷ് വി. അലക്‌സ് കോണ്‍ഗ്രിഗേഷനിലെ ആദ്യത്തെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും അഭിവന്ദ്യ തിരുമേനിയുടെ ആശീര്‍വാദ കല്‍പന വായിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന യോഗത്തില്‍ കത്തോലിക്ക ഇടവക വികാരി ഫാ. തോമസ് അരീക്കുഴി ആശംസാ പ്രസംഗം നടത്തി. സഹോദരീ സഭകളിലെ അംഗങ്ങളും പെരുന്നാള്‍ കുര്‍ബാനയില്‍ സംബന്ധിച്ചു. സെക്രട്ടറി ശ്രീ. ജെയ്‌സണ്‍ പാറക്കല്‍ ജോണി, ശ്രീ. മിഥുന്‍ പീറ്റര്‍ , ശ്രീ. നിബിനു ടോം അലക്‌സ് , ശ്രീ. ജോബിന്‍ ജോണ്‍, ശ്രീ. ജിബി മാത്യൂസ് ജോര്‍ജ്, ശ്രീ. ആഷോണ്‍ ഡോണ്‍, ശ്രീ. അലക്‌സ്, ശ്രീ. എല്‍ദോ, ശ്രീ. ജോഫിന്‍ കോര, ശ്രീമതി ടിന്റു ജെനിന്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളായി പ്രവര്‍ത്തിക്കുന്നു.

Comments

comments

Share This Post

Post Comment