ഫാമിലി കോണ്‍ഫറന്‍സ് ടീം ബോസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു

വാഷിങ്ടന്‍ ഡിസി ന്മ മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി-യൂത്ത് കോണ്‍ഫറന്‍സ് പ്രതിനിധികള്‍ ബോസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു സന്ദര്‍ശനം വന്‍ വിജയം ആയിരുന്നുവെന്ന് കോണ്‍ഫറന്‍സ് കോഓര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് അറിയിച്ചു. ഫെബ്രുവരി 17 ന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ വികാരി ഫാ. റോയ് ജോര്‍ജ് ടീം അംഗങ്ങളെ സ്വാഗതം ചെയ്തു. സെക്രട്ടറി ജോബി ജോണ്‍ ആമുഖ വിവരണം നല്‍കി. ഇടവകാംഗങ്ങളെ കോണ്‍ഫറന്‍സിലേക്ക് സ്വാഗതം ചെയ്തു. സുവനീര്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോസഫ് റജിസ്‌ട്രേഷനെക്കുറിച്ചും സുവനീറിനെകുറിച്ചും സംസാരിച്ചു. റജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ഇടവക വികാരി ഫാ. റോയ് ജോര്‍ജും സെക്രട്ടറി ജോബി ജോണും ചേര്‍ന്ന് നിര്‍വ്വഹിച്ചു.സെക്രട്ടറി ജോബി ജോണ്‍ സുവനീര്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോസഫ്, കമ്മിറ്റി അംഗങ്ങളായ ഐസക്ക് ചെറിയാന്‍, എയ്ന്‍സ് ചാക്കോ, മാത്യൂ സാമുവേല്‍, എബി കുര്യാക്കോസ്, ശോഭാ ജേക്കബ്, ബോസ്റ്റണ്‍ ഏരിയാ കമ്മിറ്റി അംഗങ്ങളായ സുജാ ഫിലിപ്പ്, ജോര്‍ജ് വര്‍ഗീസ്, ശാന്താ വര്‍ഗീസ്, ട്രസ്റ്റി തോമസ് മത്തായി സെക്രട്ടറി ബെഞ്ചമിന്‍ സാമൂവേല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. Boston003 ഡോ. സീമാ ജേക്കബ് ആയിരം ഡോളറിന്റെ ഗ്രാന്റ് സ്‌പോണ്‍സര്‍ഷിപ്പ് എടുക്കുകയും നിരവധി അംഗങ്ങള്‍ കോണ്‍ഫറന്‍സിലേക്ക് റജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇടവകയില്‍ നിന്നും നല്‍കിയ സഹകരണത്തിന് കമ്മിറ്റി നന്ദി അറിയിച്ചു.

Comments

comments

Share This Post

Post Comment