പരസ്പര സ്‌നേഹത്തിലും സമര്‍പ്പണത്തിലും കുടുംബബന്ധങ്ങള്‍ ദൃഢപ്പെടുത്തണം : മാര്‍ ദിമെത്രയോസ്


സംഘര്‍ഷങ്ങളും പ്രതിസന്ധികളും നിറഞ്ഞ ആധുനിക കുടുംബങ്ങളില്‍ പരസ്പരസ്‌നേഹവും സമര്‍പ്പണവും തുറന്ന ആശയവിനിമയവും നിഷ്ഠയായ പ്രാര്‍ത്ഥനാ ജീവിതവും ഉണ്ടാകണമെന്ന് ഡോ. യൂഹാനോന്‍ മാര്‍ ദിമത്രിയോസ്. ഓര്‍ത്തഡോക്‌സ് സഭ ഡല്‍ഹി ഭദ്രാസന കൗണ്‍സിലിംഗ് വിഭാഗവും ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഡയസ്‌പോറയും ചേര്‍ന്ന് സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു. വിവാഹ ജീവിതത്തിലെ വെല്ലുവിളികള്‍ ഒരുമിച്ച് അതിജീവിക്കുക എന്ന വിഷയത്തില്‍ ശ്രീമതി റീനാ ചാള്‍സ് ക്ലാസ് നയിച്ചു. ഫാ.സജി യോഹന്നാന്‍, ഫാ.പത്രോസ് ജോയി, ഫാ.ഫെര്‍ഡിനാന്‍ഡ് പത്രോസ് സഞ്ജയ് റാഫേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Report : Joji Ninan, Delhi

Comments

comments

Share This Post

Post Comment