അഭിവന്ദ്യ ഡോ. എബ്രഹാം മാര്‍ സെറാഫിം വത്തിക്കാനില്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു.


മലങ്കര ഓര്‍ത്തഡോക്‌സ് സഭ ബാംഗ്ലൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത വത്തിക്കാനില്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ബാംഗ്ലൂര്‍ ഭദ്രാസനത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ പറ്റി ചോദിച്ചറിഞ്ഞ മാര്‍പാപ്പ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് രണ്ടാമന്‍ കാതോലിക്ക ബാവയുമുള്ള സൗഹൃദ ബന്ധത്തെ അനുസ്മരിക്കുകയും മലങ്കര സഭയുടെ എക്യൂമെനിക്കല്‍ ബന്ധങ്ങളെയും സാമൂഹ്യസേവന രംഗങ്ങളിലെ ഇടപെടലുകളെയും പ്രത്യേകം പ്രശംസിക്കുകയും ചെയ്തു. ഭാരതത്തിന്റെ സംസ്‌കാരിക പൈതൃകവും കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും ലോകത്തിനു തന്നെ മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സൗഹൃദ സന്ദര്‍ശനത്തിന്റെ ഓര്‍മക്കായി മെത്രപൊലീത്ത, മാര്‍പാപ്പക്ക് ആറന്മുള കണ്ണാടി സമ്മാനിച്ചു. പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനത്തിന്റെ ഭാഗമായിട്ടാണ് മാര്‍ സെറാഫിം മെത്രാപ്പോലീത്ത വത്തിക്കാനില്‍ എത്തിയത്.

Comments

comments

Share This Post

Post Comment