പാമ്പാടി പെരുന്നാള്‍ ഏപ്രില്‍ 5നും 6നും


പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 54-ാം ഓര്‍മ്മപ്പെരുനാള്‍ ഏപ്രില്‍ 5,6 തീയതികളില്‍ പാമ്പാടി ദയറായില്‍ നടക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയും സഭയിലെ മറ്റു പിതാക്കന്മാരും പെരുനാളിന് കാര്‍മികത്വം വഹിക്കും. കുന്നംകുളം, പഴഞ്ഞി തീര്‍ഥാടകര്‍ക്ക് ഏപ്രില്‍ 5ന് ഉച്ചയ്ക്ക് ഒരു മണിക്ക് ദയറായില്‍ സ്വീകരണം നല്‍കും. 4 മണിക്ക് ഇടുക്കി, കോട്ടയം സെന്‍ട്രല്‍, കാരാപ്പുഴ, കാസര്‍കോട് തീര്‍ത്ഥാടകരെ പാമ്പാടി കത്തീഡ്രലില്‍ സ്വീകരിക്കും. തുടര്‍ന്ന് ദയറായിലേക്ക് റാസ ആരംഭിക്കും. 5.10ന് വിവിധ പള്ളികളില്‍നിന്നുള്ള തീര്‍ത്ഥാടകരെ ദയറായില്‍ സ്വീകരിക്കും. 5.45ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ സന്ധ്യാനമസ്‌കാരം തുടര്‍ന്ന് അനുസ്മരണപ്രസംഗം അഭി.ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത നിര്‍വഹിക്കും.7.30ന് കത്തീഡ്രലില്‍നിന്ന് ആരംഭിച്ച റാസ ദയറായില്‍ എത്തിച്ചേരും. തുടര്‍ന്ന് ശ്ലൈഹികവാഴ്‌വ്, സ്‌നേഹവിരുന്ന്. 8.30-ന് കബറിങ്കല്‍ അഖണ്ഢപ്രാര്‍ത്ഥന ആരംഭിക്കും. ഏപ്രില്‍ 6ന് രാവിലെ 5 മണിക്ക് വി.കുര്‍ബ്ബാനയ്ക്ക് അഭി.ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് പ്രധാന കാര്‍മികത്വം വഹിക്കും. രാവിലെ 8ന് നടക്കുന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് മലങ്കരസഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ചവിളമ്പ്. പെരുനാള്‍ ദിനങ്ങളില്‍ കെ.എസ്.ആകര്‍.ടി.സി. പ്രത്യേക ബസ് സര്‍വ്വീസുകള്‍ ദയറായിലേക്ക് ക്രമീകരിച്ചിട്ടുണ്ട്.

Comments

comments

Share This Post

Post Comment